തലയോട്ടിയിലെ തൊലി അടർന്നു വരുന്ന പോലെയുള്ള ഒരു അവസ്ഥയാണ് താരൻ (drandruff). തലയോട്ടിയിലെ എണ്ണയും മറ്റും ഭക്ഷണമാക്കുന്ന യീസ്റ്റ് പോലെയുള്ള ഫംഗസ് (മലസീസിയ) ആണ് താരന് കാരണമാകുന്നത്. വൃത്തിയില്ലായ്മ, തലയോട്ടിയിലെ വരൾച്ച, കഴിക്കുന്ന ഭക്ഷണം, സ്ട്രെസ് ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ.
താരൻ എളുപ്പത്തിൽ അകറ്റാൻ സഹായിക്കുന്ന ചില ടിപ്പുകൾ നോക്കാം
തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇവ രണ്ടും ചേർത്തുള്ള ഹെയർ പാക്ക് താരനകറ്റുന്നതിന് സഹായിക്കുന്നു. ഒരു മുട്ട അടിച്ച് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തലമുടിയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. വെളിച്ചെണ്ണയ്ക്ക് ഒന്നിലധികം ആരോഗ്യ ഗുണങ്ങളുണ്ട്. ചർമ്മത്തിലെ ജലാംശം വർധിപ്പിക്കാനും ശരീരത്തിൽ ഉണ്ടാകുന്ന വരൾച്ച തടയാനും ഇത് സഹായിക്കും. വരണ്ട ചർമ്മം എപ്പോഴും താരനെ വളരാൻ സഹായിക്കുകയാണ് ചെയ്യുക. അതിനാൽ വെളിച്ചെണ്ണ ഒരു നല്ല പരിഹാര മാർഗമാണ്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കിയ ശേഷം തലയോട്ടിയിൽ പുരട്ടി നന്നായി മസ്സാജ് ചെയ്യാം. കുറഞ്ഞത് അര മണിക്കൂർ എങ്കിലും ഇത് മുടിയിൽ വെച്ച ശേഷം കഴുകാം. പതിവായി ചെയ്‌താൽ വെളിച്ചെണ്ണയേക്കാൾ താരൻ അകറ്റാൻ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയില്ല. കറ്റാർവാഴ ശരീരം തണുപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. ഇത് ചർമ്മത്തെ മൃദുവായി നിർത്തുകയും ചർമ്മത്തിൽ അടിഞ്ഞു കൂടുന്ന ഫംഗസ് പോലുള്ളവ പുറം തള്ളുകയും ചെയ്യുന്നു.
കറ്റാർ വാഴക്ക് ഫംഗസ് വിരുദ്ധ ബാക്ടീരിയ വിരുദ്ധ ഗുണങ്ങൾ ഉള്ളതിനാൽ അത് താരനെ മികച്ച രീതിയിൽ ചികിത്സിക്കുന്ന ഒരു മരുന്നായി മാറുന്നു. കറ്റാർവാഴ ചെടിയിൽ നിന്ന് ജെൽ നേരിട്ട് എടുത്ത് അത് വൃത്തിയാക്കി തലയിൽ പുരട്ടുന്നതാണ് ഏറ്റവും നല്ല ഒരു മാർഗം. ഏകദേശം 20 മുതൽ 30 മിനിറ്റ് വരെ ഇത് തേച്ച ശേഷം കാത്തിരിക്കണം. ഒരു ആൻറി ഡാൻഡ്രഫ് ഓയിലോ അല്ലെങ്കിൽ ചെറിയ തോതിൽ ഷാംപൂവോ ഇട്ട് തല കഴുകി വൃത്തിയാക്കണം. ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ചതച്ച് അത് വെള്ളത്തിൽ കലർത്തിയ ശേഷം നിങ്ങളുടെ തലയിൽ തേച്ച് പിടിപ്പിക്കണം. ഇതിന്‍റെ ഫലം പെട്ടെന്ന് തന്നെ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. എന്നാൽ വെളുത്തുള്ളിയുടെ ഗന്ധം തികച്ചും അസഹനീയമായി തോന്നുന്നുവെങ്കിൽ ഈ വെള്ളത്തിലേയ്ക്ക് അല്പം തേനും ഇഞ്ചി നീരും ചേർക്കാം. മികച്ച ആൻറി ഡാൻഡ്രഫ് ആയി ഇത് പ്രവറത്തിക്കും എന്ന് നൂറു ശതമാനം ഉറപ്പ്.