പത്തനംതിട്ട : ആഗോളതാപനം ഉള്‍പ്പെടെയുള്ള പ്രതിഭാസം മൂലം ലോകത്ത് ആകമാനം പരിസ്ഥിതിക്ക് ദോഷകരമായ സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ജീവന്റെ നിലനില്‍പ്പിന് ആവശ്യമായ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി രാജീവ് ഭവന്‍ അങ്കണത്തില്‍ നടത്തിയ വൃക്ഷതൈ നടീല്‍ കര്‍മ്മം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളും സംഘടനകളും ഭരണകൂടങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ഏറ്റെടുക്കുവാനും അതിന്റെ സന്ദേശം പ്രചരിപ്പിക്കുവാനും തയ്യാറാകണമെന്നും ജില്ലയിലെ കോണ്‍ഗ്രസ് പോഷകസംഘടന ഘടകങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി പ്രവര്‍ത്തിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, എലിസബത്ത് അബു, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍, അബ്ദുള്‍കലാം ആസാദ്, റനീസ് മുഹമ്മദ്, അജിത് മണ്ണില്‍, എ ഫറൂഖ്, ബിനു മൈലപ്ര, കെ.കെ. പ്രഭാകരന്‍, വര്‍ഗ്ഗീസ് ഓമല്ലൂര്‍, ഹരിദാസ് ഗോപിനാഥ്, ഹനീഫാ താന്നിമൂട്ടില്‍, അനില്‍ കൊച്ചുമൂഴിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.