Wednesday, July 9, 2025 3:13 pm

ലിയോയ്ക്ക് തിരിച്ചടി ; ഞെട്ടലില്‍ വിജയ് ആരാധകര്‍

For full experience, Download our mobile application:
Get it on Google Play

സിനിമ ലോകത്തിന്‍റെ കാത്തിരിപ്പ് ഒക്ടോബര്‍ 19ന് വേണ്ടിയാണ്. ദളപതി വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോ അന്നാണ് ആഗോള വ്യാപകമായി റിലീസ് ചെയ്യപ്പെടുന്നത്. ചിത്രത്തിന്‍റെ ഒരോ വിശേഷങ്ങളും വലിയ വാര്‍ത്തയാണ് സൃഷ്ടിക്കുന്നത്. അതില്‍ ഏറ്റവും പുതിയ അപ്ഡേറ്റ് വരുന്നത് യുഎസില്‍ നിന്നാണ്. എന്നാല്‍ ആ വാര്‍ത്ത വിജയ് ആരാധകര്‍ക്ക് ഒട്ടും സുഖകരമായ കാര്യമല്ല. ആദ്യമായി ആയിരത്തിലേറെ തീയേറ്ററുകളില്‍ യുഎസില്‍ റിലീസ് ചെയ്യുന്ന ചിത്രമായി മാറിയിരുന്നു ലിയോ. അതിന് പുറമേ 2023 ല്‍ യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ഏറ്റവും കൂടുതല്‍ തുക നേടുന്ന ഇന്ത്യന്‍ ചിത്രം എന്ന നേട്ടവും ലിയോ നേടിയിരുന്നു. ജവാന്‍, പഠാന്‍ സിനിമകളെ പിന്നിലാക്കിയാണ് വിജയ് ചിത്രം ഈ നേട്ടം കരസ്ഥമാക്കിയത്. എന്നാല്‍ തിരിച്ചടിയുടെ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇത് പ്രകാരം നേരത്തെ നിശ്ചയിച്ച ലിയോ ഐമാക്സ് പ്രദര്‍ശനങ്ങള്‍ യുഎസില്‍ ഉപേക്ഷിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐമാക്സ് പ്രീമിയര്‍ ഷോകളാണ് മാറ്റിയതെന്നും. അതിന്‍റെ പണം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് തിരിച്ചുനല്‍കി എന്നുമാണ് വിവരം. അതേ സമയം ഐമാക്സ് ഷോയ്ക്ക് പുറമേ സാധാരണ തീയേറ്ററുകളിലെ ഷോകളും മാറ്റിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേ സമയം ഇത്തരത്തില്‍ ഷോകള്‍ ഉപേക്ഷിക്കുന്നത് ലിയോ അഡ്വാന്‍സ് ബുക്കിംഗിനെ ബാധിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. സാങ്കേതികമായ കാരണങ്ങളും ഡിസ്ട്രീബ്യൂഷന്‍ പ്രശ്നങ്ങളുമാണ് ഷോ ക്യാന്‍സലാകുവാന്‍ കാരണമാകുന്നത് എന്നാണ് വിവരം. അതേ സമയം ഇതില്‍ പലതും റൂമറുകള്‍ മാത്രമാണ് എന്ന വാദമാണ് വിജയ് ഫാന്‍സ് ഉയര്‍ത്തുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരി എക്സ്‌പ്രസ് സൂപ്പർഫാസ്റ്റ് കാറ്റഗറിയിൽ ഉൾപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു

0
ചെങ്ങന്നൂർ : ശബരിമല തീർഥാടകരുടെ പ്രധാന യാത്രാമാർഗമായ ശബരി എക്സ്‌പ്രസ്...

അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിൽ അനുകൂലമായ സർവേ പങ്കുവെച്ച് ശശി തരൂർ

0
തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിൽ തനിക്ക് അനുകൂലമായ സർവേ പങ്കുവെച്ച് ശശി...

സാംബവ മഹാസഭ ചെങ്ങന്നൂർ ടൗൺ ശാഖാ വാർഷിക സമ്മേളനം നടന്നു

0
ചെങ്ങന്നൂർ : സാംബവ മഹാസഭ 55-ാം നമ്പർ ചെങ്ങന്നൂർ ടൗൺ...

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ കീഴ്‌കോടതി വിധി ശരിവെച്ച് അപ്പീൽ കോടതിയുടെ...

0
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ...