കൊച്ചി : ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി. ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായാണ് ഹരീഷ് പേരടി. ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
രണ്ടാഴ്ച്ചക്കുള്ളില്‍ ഒരു പ്രമുഖ പത്രത്തില്‍ വരാവുന്ന വാര്‍ത്ത. ഇന്‍ഡിഗോ വിമാന കമ്ബനി നഷ്ടത്തിലേക്ക്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതിന്റെ ഭാഗമായാണ് ഈ നഷ്ടം എന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍. അതേ സമയം ഇന്ത്യന്‍ റെയില്‍വേ വന്‍ ലാഭത്തിലേക്ക് പെട്ടെന്നുള്ള ഈ ലാഭത്തിനു കാരണം.
തിരുവനന്തപുരം കണ്ണൂര്‍..കണ്ണൂര്‍.തിരുവനന്തപുരം റൂട്ടില്‍ പെട്ടന്ന് യാത്രക്കാര്‍ വര്‍ദ്ധിച്ചതാണ് എന്നാണ് ഇന്‍ഡ്യന്‍ റെയില്‍വേയുടെ വിലയിരുത്തല്‍.2022 ലെ ഏറ്റവും നല്ല റെയില്‍വേ സംസ്ഥാന പുരസ്‌ക്കാരം കേരളത്തിന്.