തിരുവനന്തപുരം : മന്ത്രി ഇ.പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗ്തതിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് മന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സയയിലായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം ഇരുവരും ആശുപത്രി വിടുകയും നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം മന്ത്രി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു തുടങ്ങിയിരുന്നു.