കണ്ണൂര്‍: കെ സുധാകരനെതിരെ മൊഴിയുള്ളത് കൊണ്ടാണ് കേസെടുത്തതെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. സുധാകരന് നിഷേധിക്കാന്‍ കഴിയാത്ത വസ്തുതകളാണ് മോന്‍സന്റെ ഡ്രൈവര്‍ പറഞ്ഞത് എന്നും മോന്‍സന്റെ കുറ്റകൃത്യങ്ങളില്‍ സുധാകരന്റെ സാനിധ്യമുണ്ടെന്നാണ് വെളിപ്പെടുത്തല്‍ എന്നും ഇ പി ജയരാജന്‍ പറഞ്ഞു. സുധാകരനെതിരായ കേസ് രാഷ്ട്രീയ എതിരാളിയോടുള്ള പ്രതികാരമല്ലെന്നും അത്തരമൊരു സമീപനം ഇടത് മുന്നണിക്കില്ലെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.
ഇതിനെ രാഷ്ട്രീയ എതിരാളിയോടുള്ള പ്രതികാരമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷപ്പെടാന്‍ വഴി തേടലാണ് മോന്‍സന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും രാഷ്ട്രീയത്തിന്റെ സംശുദ്ധത കാത്തു സൂക്ഷിക്കാന്‍ കെ പി സിസി പ്രസിഡന്റ് തയ്യാറാകണം എന്നും ഇ പി ജയരാജന്‍ തുറന്നടിച്ചു. സുധാകരന്‍ രാജിവയ്ക്കണമോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ്സ് ആണെന്നും അദ്ദേഹം പറഞ്ഞു.