പത്തനംതിട്ട : കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിംഗ് കോളേജ് 2008 ബാച്ചിലെ വിദ്യാര്‍ത്ഥികളും അന്തര്‍ ദേശീയ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് പത്തനംതിട്ട നഗരസഭയ്ക്ക് നല്‍കിയ ബൈപ്പാസ് വെന്റിലേറ്റര്‍, നവജാത ശിശുക്കള്‍ക്കുള്ള 10 സാച്ചുറേഷന്‍ പ്രോബുകള്‍, മുതിര്‍ന്ന കുട്ടികള്‍ക്കുള്ള മൂന്ന് സാച്ചുറേഷന്‍ പ്രോബുകള്‍ എന്നിവ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനയ്ക്കലിന് കൈമാറി. ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റെജി അലക്‌സ്, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, പി.കെ ജേക്കബ്, റെനീസ് മുഹമ്മദ്, സുമേഷ് ഐശ്വര്യ, പി.കെ വിജയ് പ്രകാശ്, ഡെപ്യൂട്ടി സൂപ്രണ്ട് സി.ആര്‍ ജയശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
നവജാത ശിശുക്കള്‍ക്കായുള്ള ഉപകരണങ്ങള്‍ നല്‍കി
RECENT NEWS
Advertisment