Saturday, April 19, 2025 6:12 pm

രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ നിരവധി ജീവനക്കാര്‍ ; ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കൊറോണ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ നിരവധി ജീവനക്കാര്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. 18 ജീവനക്കാരാണ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നത്. ഇതേ തുടര്‍ന്ന് ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നുമുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു. ഈരാറ്റുപേട്ടയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ മറ്റ് ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതായിരിക്കും.

ജൂലൈ 13ന് കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ചുവടെ പറയുന്ന ബസുകളില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളില്‍ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.

1. രാവിലെ 7.30: കാഞ്ഞിരംപടി, ഷാപ്പുപടി – കോട്ടയം വരെ – ഹരിത ട്രാവല്‍സ്.

2. രാവിലെ 8.00: കോട്ടയം മുതല്‍ പാലാ വരെ കോട്ടയം -കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്.

3. വൈകുന്നേരം 5.00: പാലാ മുതല്‍ കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട – കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ്.

4. വൈകുന്നേരം 6.00: കോട്ടയം മുതല്‍ കാഞ്ഞിരം പടി വരെ. കൈരളി ട്രാവല്‍സ് / 6.25നുളള അമല ട്രാവല്‍സ്.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : 1077, 0481 2563500, 0481 2303400, 0481 2304800

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൗദിയിൽ റോഡ്​ മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച്​ മലയാളിക്ക്​ ദാരുണാന്ത്യം

0
അൽ ഖോബാർ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ റോഡ്​ മുറിച്ചു...

കോന്നി ഇക്കോ ടൂറിസം ; എസ് എഫ് ഒ അനിൽ കുമാറിനെ സസ്പെന്റ് ചെയ്തു

0
കോന്നി : ഇക്കോ ടൂറിസത്തിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസര്‍ അനിൽ...

ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം ലഭിച്ചു

0
കൊച്ചി : ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷൻ...

പാകിസ്ഥാനില്‍ ഭൂചലനം ; 5.9 തീവ്രത രേഖപ്പെടുത്തി

0
പാകിസ്ഥാൻ: പാകിസ്ഥാനില്‍ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സീസ്മിക് മോണിറ്ററിംഗ്...