മൂന്നാര്‍: ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തില്‍ പിറന്നത് 80 വരയാടിന് കുഞ്ഞുങ്ങളെന്ന് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം 115 കുഞ്ഞുങ്ങളാണ് പിറന്നത്. പാര്‍ക്കിലും സമീപത്തെ മീന്തൊട്ടി, നായികല്ലി, ആനമുടി, കരിക്കൊമ്പ്, ഇരവികുളം, കൊളുക്കന്‍, തിരുമുടി, ലക്കംകുടി, പൂവാര്‍, കുരിക്കല്ല്, വെമ്പംതണ്ണി, പെരുമാള്‍മല, എരുമപ്പെട്ടി ബ്ലോക്കുകളിലാണ് 80 കുഞ്ഞുങ്ങളെ വാച്ചര്‍മാര്‍ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത. കണക്കുകള്‍ പ്രകാരം ഇരവികുളം ദേശീയോദ്യാനത്തില്‍ നിലവില്‍ കുഞ്ഞുങ്ങളടക്കം 723 വരയാടുകളാണുള്ളത്. മാര്‍ച്ച് അവസാനത്തോടെ വരയാടുകളുടെ പ്രജനനകാലം അവസാനിക്കും. ഏപ്രില്‍ ഒന്നിന് പാര്‍ക്ക് തുറക്കുമെന്നാണ് സൂചന.