ഇരവിപുരം : പാലത്തറ എൻ.എസ് ആശുപത്രിയ്ക്ക് സമീപം നിയമസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. ഒന്നാംപ്രതിയെ ഒളിവിൽ കഴിയുവാൻ സഹായിച്ചതിനാണ് തഴുത്തല വടക്കുംകര ഈസ്റ്റിൽ അൻഷാദ് മൻസിലിൽ ഫിറോസ് (26) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആശുപത്രിയിൽ അക്രമം നടത്തിയ ഒന്നാം വടക്കേവിള പാലത്തറ നഗർ നവാസ് മൻസിലിൽ സെയ്ദലി പോലീസ് വരുന്നതറിഞ്ഞ് ഉദ്യോഗസ്ഥനെ തടഞ്ഞുനിർത്തി സ്കൂട്ടർ ചോദിച്ചു. കൊടുക്കാത്തതിലുള്ള വിരോധത്തിൽ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.