മല്ലപ്പള്ളി : വെണ്ണിക്കുളം ബദനി അക്കാദമി സ്കൂളിൽ നടന്ന 23-ാമത് സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ ജില്ലയെ പരാജയപ്പെടുത്തി എറണാകുളം ജില്ല വിജയകിരീടം നേടി. പെൺകുട്ടികളുടെ ഫൈനലിൽ എറണാകുളം ജില്ലയെ പരാജയപ്പെടുത്തി പാലക്കാട് ജില്ല ചാമ്പ്യൻഷിപ്പ് നിലനിർത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും, മലപ്പുറവും മൂന്നാം സ്ഥാനം നേടിയപ്പോൾ, പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും , കോട്ടയവും മൂന്നാം സ്ഥാനത്തിന് അർഹരായി. എറണാകുളത്തിന്റെ മുഹമ്മദ് സഫൽ ആൺകുട്ടികളുടെ വിഭാഗത്തിലും പാലക്കാടിന്റെ എൻ.ഐശ്വര്യ പെൺകുട്ടികളുടെ വിഭാഗത്തിലും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.
സമാപന സമ്മേളനം കല്ലുപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ്
എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കേരള ത്രോബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.പി. ബഷീർ അധ്യക്ഷത വഹിച്ചു. അൻസിൽ സക്കറിയ കോമാട്ട്, അജിൻ കലാഭവൻ, ഷാഹുൽ ഹമീദ്, കെ.പ്രദീപ്, എസ്. അതീർത്ത്, ഷെൽട്ടൻ റാഫേൽ, ടി. സി. ലോറൻസ് ,മെബിൻ സാ൦ .മാത്യു, എം.ഐ. ഇജാസ് ഖാൻ എന്നിവർ പ്രസംഗിച്ചു. ഒക്ടോബർ മൂന്നുമുതൽ അഞ്ചു വരെ ഹൈദരാബാദിൽ നടക്കുന്ന ദേശീയ ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കേരള ടീമുകളെ തിരഞ്ഞെടുത്തു.