കൊച്ചി : മണ്ണ് കടത്താൻ കൈക്കൂലി ആവശ്യപ്പെടുന്ന എറണാകുളം അയ്യമ്പുഴ ഗ്രേഡ് എസ്. ഐയുടെ ദൃശ്യങ്ങൾ പുറത്ത്. രണ്ട് ലോഡ് മണൽ കടത്താൻ 500 രൂപ പോരെന്ന് എസ്. ഐ. കൂടുതൽ പണം ചോദിച്ചു വാങ്ങുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രണ്ടു ലോഡ് മണ്ണ് കടത്താൻ 500 രൂപ കൈക്കൂലി പോരെന്ന് ഗ്രേഡ് എസ്.ഐ. ബൈജു കുട്ടൻ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനത്തിൽ പെട്രോളിങ്ങിന് ഇറങ്ങിയപ്പോഴാണ് കണക്കുപറഞ്ഞ് പിരിക്കുന്നത്.
നിരവധി ക്വാറികളും മണ്ണെടുപ്പ് കേന്ദ്രങ്ങളുമുളള മേഖലയാണ് അയ്യമ്പുഴ. മണ്ണുകടത്തിന് ലോറിക്കാർ കൊടുത്ത പണം കുറഞ്ഞുപോയെന്നാണ് എസ് ഐയുടെ പരാതി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എറണാകുളം ജില്ല പോലീസ് മേധാവി അന്വേഷണത്തിന് നിർദ്ദേശം നൽകി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി റൂറൽ എസ്.പി വ്യക്തമാക്കി. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി ഉണ്ടാകുമെന്നും റൂറൽ എസ്. പി അറിയിച്ചു. മാർച്ച് മാസത്തിലാണ് സംഭവമെന്നാണ് സൂചന.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.