എറണാകുളം : ഉപയോഗത്തിന് ആനുപാതികമല്ലാതെ ബിൽ നൽകി വിച്ഛേദിച്ച കുടിവെള്ള കണക്ഷൻ ഉടൻ പുനസ്ഥാപിക്കണമെന്ന് കോടതി. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടേതാണ് ഉത്തരവ്. എറണാകുളം കരിവേലിപ്പടി സ്വദേശി റാഫേൽ രാജൻ കേരള വാട്ടർ അതോറിറ്റിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന്റെ വീട്ടിലെ കുടിവെള്ള കണക്ഷനിൽ 2017 നവംബർ മാസം മുതൽ സാധാരണയിൽ കവിഞ്ഞ ഉപയോഗം രേഖപ്പെടുത്തുകയും വലിയ തുകക്ക് ദ്വൈമാസ ബില്ല് ലഭിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് പരാതിക്കാരൻ വാട്ടർ അതോറിറ്റിയെ രേഖാമൂലം അറിയിക്കുകയുണ്ടായി. എന്നാൽ ഇതിന്മേൽ യാതൊരു നടപടിയും സ്വീകരിക്കുകയോ ഹിയറിങ് നടത്തുകയോ ചെയ്യാതെ മൂന്ന് ദിവസത്തെ നോട്ടീസ് നൽകി കുടിവെള്ള കണക്ഷൻ എതിർകക്ഷി വിച്ഛേദിച്ചു. കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച സാഹചര്യത്തിൽ സ്വകാര്യ ടാങ്കറുകളെ കുടിവെള്ളത്തിനായി പരാതിക്കാരന് ആശ്രയിക്കേണ്ടി വന്നു. പരാതിക്കാരനെ കേൾക്കാതെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച വാട്ടർ അതോറിറ്റിയുടെ നടപടി സേവനത്തിലെ അപര്യാപ്തതയാണെന്നും പരാതിക്കാരൻ അനുഭവിച്ച മന:ക്ലേശത്തിന് അവർ ഉത്തരവാദികളാണെന്നും കോടതി കണ്ടെത്തി. പരാതിക്കാരന്റെ കുടിവെള്ള കണക്ഷൻ ഉടൻ പുനസ്ഥാപിക്കാനും മുൻ മാസങ്ങളിലെ ഉപഭോഗത്തിന്റെ ആവറേജ് കണക്കാക്കി ബില്ലുകൾ പുന:ക്രമീകരിച്ച് നൽകുന്നതിനും എതിർകക്ഷികളായ വാട്ടർ അതോറിറ്റിക്ക് കോടതി ഉത്തരവ് നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1