കോന്നി : കോന്നി മാമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാർക്കറ്റിംങ്ങ് ഡെലിവറി സ്ഥാപനത്തിലുണ്ടായ തീപിടുത്തതിൽ വൻ നാശം. ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ മാർക്കറ്റിംങ്ങ് സ്ഥാപനങ്ങളുടെ സാധനങ്ങൾ വിതരണം ചെയ്യുന്ന കെട്ടിടത്തിലാണ് രാത്രി എട്ടുമണിയോടെ തീപിടുത്തമുണ്ടായത്.
ഡെലിവറിക്കായി വെച്ചിരിക്കുന്ന സാധന സാമഗ്രികൾ പൂർണ്ണമായും കത്തിനശിച്ചു. കോന്നി പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.