കൊല്ലം : ഏരൂരില്‍ പൊതുശ്മശാനത്തിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം. ജനവാസ മേഖലയില്‍ ശ്മശാനം നിര്‍മ്മിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചതോടെയാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്. ഏരൂര്‍ പഞ്ചായത്തിലെ ഇളവറാംകുഴിയിലാണ് പുതിയ ശ്മശാനത്തിന് സ്ഥലം കണ്ടെത്തിയത്. എട്ടു വര്‍ഷമായി പൂട്ടികിടക്കുന്ന ക്വാറിയുടെ ഭൂമി പഞ്ചായത്ത് വാങ്ങിയാണ് ശ്മശാനം നിര്‍മ്മിക്കുക. ജനവാസ മേഖലയിലാണ് ശ്മശാനം നിര്‍മ്മിക്കാന്‍ കണ്ടെത്തിയ ഭൂമി ഉള്ളത്. ഇതോടെ പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
തീരുമാനം പിന്‍വലിക്കണമെന്നും പഞ്ചായത്തില്‍ ജനവസമില്ലാത്ത വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തേക്ക് ശ്മശാനം മാറ്റണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുകയും സ്ഥലത്ത് പ്രതിക്ഷേധ പ്രകടനം നടത്തുകയും ചെയ്തു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.