കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളേക്കാള്‍ കാറുകള്‍ ഉപകാരപ്പെടുന്ന കാലമാണ് മണ്‍സൂണ്‍. മഴ കൊള്ളാതെ സുഖകരമായും സുരക്ഷിതമായും യാത്ര ചെയ്യാന്‍ വേണ്ടിയാണ് നമ്മള്‍ കാറും കൊണ്ട് പുറത്തിറങ്ങുന്നത്. മഴക്കാലത്ത് നിങ്ങളുടെ കാര്‍ യാത്രയില്‍ ഉപകാരപ്പെടുന്ന ചില ഫീച്ചറുകളും സൗകര്യങ്ങളും വിവരിക്കുകയാണ് ചുവടെ.
ഹൈഡ്രോഫോബിക് ഗ്ലാസ് കോട്ടിംഗ്: വിന്‍ഡ്ഷീല്‍ഡ് ക്ലീന്‍ ആയിരിക്കേണ്ടത് മഴക്കാലത്ത് ഏറ്റവും പ്രധാനമാണ്. കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഒട്ടിക്കുന്ന ഒരു തരം കോട്ടിംഗാണ് ഹൈഡ്രോഫോബിക് ഗ്ലാസ് കോട്ടിമഗ്. മഴത്തുള്ളികളെ അകറ്റി നിര്‍ത്താന്‍ ഇവ സഹായിക്കുന്നു. നിങ്ങളുടെ കാര്‍ വൈപ്പറുകള്‍ അത്ര കണ്ടീഷന്‍ അല്ലെങ്കില്‍ കൂടി അവയെ അധികം ആശ്രയിക്കാതെ മണ്‍സൂണില്‍ നല്ല കാഴ്ച ലഭിക്കാന്‍ ഇത് സഹായിക്കുന്നു.
റെയിൻ സെൻസിംഗ് വൈപ്പർ: മണ്‍സൂണില്‍ കാറില്‍ ഉണ്ടായിരിക്കേണ്ട അല്ലെങ്കില്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരിക്കേണ്ട സംഗതിയാണ് വൈപ്പറുകള്‍. എന്നാല്‍ ഇന്ന് പല കാറുകളിലും ഓട്ടോമാറ്റിക് വൈപ്പറുകള്‍ സജ്ജീകരിച്ചാണ് വരുന്നത്. വിന്‍ഡ്ഷീല്‍ഡില്‍ മഴവെള്ളം വീഴുന്നത് ഓട്ടോമാറ്റിക്കായി തിരിച്ചറിഞ്ഞ് അതിന് അനുസരിച്ച് വൈപ്പറുകള്‍ സജീവമാക്കുകയാണ് ഇത് ചെയ്യുന്നത്. മഴക്കാലത്ത് സുരക്ഷക്കായി നമുക്ക് ഏറ്റവും അടിസ്ഥാനമായി നല്ല ദൃശ്യപരത ഉറപ്പാക്കേണ്ടതുണ്ട്. ഓട്ടോമാറ്റിക് വൈപ്പറുകള്‍ ഇതിന് സഹായിക്കുന്നു. വാട്ടര്‍ റിപ്പല്ലന്റ് അപ്‌ഹോള്‍സ്റ്ററി: മഴക്കാലത്ത് സുഖകരമായ യാത്രക്ക് ഇന്റീരിയറിന്റെ കണ്ടീഷന്‍ വലിയൊരു ഘടകമാണ്. കാറുകളില്‍ വാട്ടര്‍ റിപ്പലന്റ് അപ്‌ഹോള്‍സ്റ്ററിയുണ്ടെങ്കില്‍ സീറ്റുകള്‍ ഈര്‍പ്പം ആഗിരണം ചെയ്യുന്നത് തടയാന്‍ പറ്റും. ഇത്തരത്തിലുള്ള അപ്‌ഹോള്‍സ്റ്ററി ഉപയേഗപ്പെടുത്തിയാല്‍ മണ്‍സൂണ്‍ സീസണില്‍ സീറ്റ് അടക്കം കാറിന്റെ അകത്തളം വൃത്തിയില്‍ പരിപാലിക്കാന്‍ എളുപ്പമായിരിക്കും. മഴക്കാലത്ത് കാറിനകത്ത് കയറുമ്പോള്‍ യാതൊരു തരത്തിലുള്ള അസ്വസ്ഥതകളും നിങ്ങളെ ബാധിക്കില്ല.
വാട്ടര്‍ റിപ്പല്ലന്റ് അപ്‌ഹോള്‍സ്റ്ററി: മഴക്കാലത്ത് സുഖകരമായ യാത്രക്ക് ഇന്റീരിയറിന്റെ കണ്ടീഷന്‍ വലിയൊരു ഘടകമാണ്. കാറുകളില്‍ വാട്ടര്‍ റിപ്പലന്റ് അപ്‌ഹോള്‍സ്റ്ററിയുണ്ടെങ്കില്‍ സീറ്റുകള്‍ ഈര്‍പ്പം ആഗിരണം ചെയ്യുന്നത് തടയാന്‍ പറ്റും. ഇത്തരത്തിലുള്ള അപ്‌ഹോള്‍സ്റ്ററി ഉപയേഗപ്പെടുത്തിയാല്‍ മണ്‍സൂണ്‍ സീസണില്‍ സീറ്റ് അടക്കം കാറിന്റെ അകത്തളം വൃത്തിയില്‍ പരിപാലിക്കാന്‍ എളുപ്പമായിരിക്കും. മഴക്കാലത്ത് കാറിനകത്ത് കയറുമ്പോള്‍ യാതൊരു തരത്തിലുള്ള അസ്വസ്ഥതകളും നിങ്ങളെ ബാധിക്കില്ല.
ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്): മഴക്കാലത്ത് പരമപ്രധാനമാണ് മികച്ച ബ്രേക്കിംഗ്. മണ്‍സൂണില്‍ നനഞ്ഞ റോഡുകളില്‍ കാറിന്റെ നിയന്ത്രണം കൈയ്യില്‍ നില്‍ക്കാന്‍ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഏറെ ഗുണകരമാണ്. കാറിന്റെ നിയന്ത്രണം വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല നനഞ്ഞ റോഡില്‍ കാര്‍ തെന്നുന്ന സാഹചര്യം കുറക്കാനും എബിഎസ് സഹായിക്കുന്നു. അതിനാല്‍ മഴക്കാലത്ത് കാര്‍ ഓടിക്കുമ്പോള്‍ ഏറെ ഗുണകരമാണ് എബിഎസ്.
ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം: വീല്‍ റൊട്ടേഷന്‍ നിയന്ത്രിക്കുന്നതിലൂടെ ടയറിനും റോഡിനുമിടയിലെ ട്രാക്ഷന്‍ നിലനിര്‍ത്താന്‍ ഈ സിസ്റ്റം നമ്മളെ സഹായിക്കുന്നു. നനഞ്ഞ റോഡുകളിലൂടെ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇത് തടയാന്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ഉണ്ടെങ്കില്‍ പറ്റും. സ്റ്റബിലിറ്റിയും ഗ്രിപ്പും ഉറപ്പാക്കുന്നുവെന്നതും ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ ഗുണമാണ്.