Friday, April 4, 2025 5:34 am

ലക്ഷദ്വീപിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണം : ​ഇ.ടി മുഹമ്മദ്​ ബഷീര്‍ എം.പി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​ : ലക്ഷദ്വീപിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിയണമെന്ന്​ ഇ.ടി മുഹമ്മദ്​ ബഷീര്‍ എം.പി. വിഷയവുമായി ബന്ധപ്പെട്ട്​ ലോക്​സഭയില്‍ നടത്തിയ പ്രസംഗവും ഇ.ടി പങ്കുവെച്ചു. ലക്ഷദ്വീപ് അഡ്​മിനിസ്ട്രേറ്റര്‍ ആയി കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച പ്രഫുല്‍ പട്ടേലിനെ എല്‍പ്പിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വര്‍ഗീയ വത്കരിക്കുക എന്നതാണെന്നാണ്​ മനസ്സിലാക്കുന്നതെന്നും ഇ.ടി ഫേസ്​ബുക്കില്‍ കുറിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാനം നശിപ്പിക്കുന്ന നടപടികളില്‍ നിന്നും ബി.ജെ.പി പിന്തിരിയണമെന്ന്​ കെ.എസ്​.യുവും എസ്​.എഫ്​.ഐയും എം.എസ്.എഫും ആവശ്യപ്പെട്ടു. ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്ററുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി ദ്വീപ്​ നിവാസിയും സംവിധായികയുമായ ഐഷ സുല്‍ത്താന രംഗത്തെത്തിയിരുന്നു.

ഇ.ടി മുഹമ്മദ്​ ബഷീര്‍ പങ്കുവെച്ച ഫേസ്​ബുക്​ പോസ്​റ്റ്​
ശാന്തസുന്ദരമായിരുന്ന ഒരു ഭൂപ്രദേശമാണ് ലക്ഷദ്വീപ്. അറബിക്കടലില്‍ ഒരു വാഴയില വെട്ടി ഇട്ടത് പോലെ കാണുന്ന നിഷ്കളങ്കമായ ഒരു നാട്. 99 ശതമാനത്തില്‍ അധികം മുസ്‌ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ വിഷവിത്ത് പാകുന്ന ജോലിയിലാണ് ബി.ജെ.പി. ഇതിനെതിരെ ദ്വീപില്‍ തന്നെ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ആയി കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച പ്രഫുല്‍ കോദാഭായി പട്ടേലിനെ കേന്ദ്ര ഗവണ്മെന്റ് എല്പിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വര്‍ഗീയ വത്കരിക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.

ഇപ്പോള്‍ ഗുണ്ടാ ആക്‌ട് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. പ്രതിഷേധ സ്വരങ്ങളെ അമര്‍ച്ച ചെയ്യാനുള്ള കരിനിയമം കയ്യിലുണ്ടായാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് അവര്‍ കരുതുന്നു. ദ്വീപിന് എപ്പോഴും ഒരു നിഷ്കളങ്ക മുഖമുണ്ട്. അതി മഹത്തായ ഒരു ചരിത്ര സാംസ്കാരിക പൈതൃകവും ഉണ്ട്. അത്‌ തകര്‍ക്കുന്ന ബദ്ധപ്പാടിലാണ് ഭരണകൂടം.

99 ശതമാനം മുസ്‌ലിം സമൂഹം താമസിക്കുന്ന അവിടെ മാംസാഹാരം വിലക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു തുടങ്ങി. ഗോവധ നിരോധനവും പട്ടികയിലുണ്ട്. ആ നാട്ടുകാരായ അവിടെ ജോലി ചെയ്യുന്ന അംഗനവാടി, ആരോഗ്യ മേഖലയിലുള്ള ജീവനക്കാരെ പിരിച്ചു വിടലിന്‍ വിധേയരായി. മത്സ്യ ബന്ധനം തന്നെയാണ് അവരുടെ പ്രധാന ജീവിത മാര്‍ഗം. മത്സ്യ തൊഴിലാളികള്‍ക്ക് നേരെ ഓരോ ഹേതു പറഞ്ഞു കേസെടുക്കുന്നതും പതിവായിട്ടുണ്ട്. അവര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കരയില്‍ ഏറ്റവും അടുത്ത സ്ഥലം ബേപ്പൂര്‍ തുറമുഖമാണ്. അതിന് പകരം മംഗലാപുരം ആക്കി മാറ്റാനുള്ള നടപടിയും പൂര്‍ത്തിയായി വരുന്നു.

ലക്ഷദ്വീപില്‍ പാമ്പുകള്‍ തീരെ ഇല്ല, കാക്കയും ഇല്ല. എന്നാല്‍ പാമ്പുകള്‍ വമിച്ചാല്‍ ഉണ്ടാകുന്ന വിഷത്തേക്കാള്‍ കേന്ദ്ര ഗവണ്മെന്റിന്റെ പിന്തുണയോടെ നടക്കുന്ന വര്‍ഗീയ വിഷ വ്യാപനം ആണ് ഇപ്പോള്‍ അവിടെ നടന്ന് വരുന്നത്. ഈ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഗവണ്മെന്റ് അടിയന്തിരമായും ഈ തെറ്റ് തിരുത്തണം. അവിടുത്തെ അഡിമിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം. കേന്ദ്ര ഭരണകൂടം ഉദ്യോഗസ്ഥമേധാവിത്വം ഉപയോഗിച്ച്‌ നടത്തുന്ന ഈ ദുഷ്പ്രവണതയെ കുറിച്ച്‌ പാര്‍ലമെന്റില്‍ 13.02.2021 ല്‍ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. തുടര്‍ന്നും അവരുട മഹിതമായ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കാന്‍ കൂടെയുണ്ടാവും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബസ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി

0
കൊല്ലം : കൊല്ലം ആര്യങ്കാവിൽ കെ എസ് ആർ ടി സി...

വഖഫ് നിയമ ഭേദ​ഗതി ബിൽ രാജ്യസഭയിലും പാസായി

0
ദില്ലി : വഖഫ് നിയമ ഭേദ​ഗതി ബിൽ രാജ്യസഭയിലും പാസായി. വോട്ടെടുപ്പിൽ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയിക്കിയ മധ്യവയസ്കന്‍ അറസ്റ്റില്‍

0
കൊച്ചി : എറണാകുളം വാഴക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയിക്കിയ മധ്യവയസ്കന്‍...

ഏഴു കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ആറ് വർഷം കഠിന തടവും പിഴയും

0
ഇടുക്കി : ഏഴു കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ആറ്...