Saturday, May 10, 2025 9:43 am

മൂന്നാറിലെ ഒഴിപ്പിക്കൽ ; വാണിജ്യാവശ്യത്തിനും താമസത്തിനുമുള്ള കെട്ടിടങ്ങൾ പൊളിക്കരുതെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിൽ ഇടപെട്ട് ഹൈക്കോടതി. കയ്യേറ്റക്കാർക്കെതിരെ നടപടി എടുക്കുമ്പോൾ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുത്. കൃഷി ഭൂമി പരിപാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റവും അതിലെ നിർമാണവും തടയണമെന്ന ഹർജികളിലാണ് ഹൈക്കോടതി നിർദേശം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുത്. കൂടാതെ, ഏലം, തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട സ്പെഷൻ ബെഞ്ച് വ്യക്തമാക്കി.

വിളകൾ നശിക്കില്ലെന്ന കാര്യം സർക്കാർ ഉറപ്പാക്കണം. ഇത്തരം ഭൂമികൾ കുടുംബശ്രീയെ വേണമെങ്കിൽ ഏൽപ്പിക്കാം. ഇതിന് സാധിക്കില്ലെങ്കിൽ വ്യവസ്ഥകൾ പ്രകാരം ലേലം ചെയ്യാമെന്നും കോടതി പറഞ്ഞു. കയ്യേറ്റഭൂമിയിൽ താമസമുള്ള കെട്ടിടത്തിനോട് ചേർന്നുള്ള സ്ഥലം ഏറ്റെടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് തടസ്സമില്ല. താമസക്കാർ തുടരുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം അനുസരിച്ച് ഉചിത സമയത്ത് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. കെട്ടിടം നിർമിക്കാൻ എൻഒസി വേണമെന്ന വിഷയത്തിൽ ഒരു ദശാബ്ദം കഴിഞ്ഞിട്ടും തീരുമാനമായിട്ടില്ലെന്നത് കോടതി ചൂണ്ടിക്കാട്ടി. പട്ടയം നൽകുന്നതിനും കൃത്യമായി സർട്ടിഫിക്കറ്റ് നൽകുന്നതിനും സർക്കാർ വിശദീകരണം നൽകണം. വാണിജ്യ കെട്ടിടങ്ങൾ ഉൾപ്പെടെ 239.42 ഏക്കറിൽ കയ്യേറ്റം ഒഴിപ്പിച്ചെന്ന്‌ സർക്കാർ അറിയിച്ചു. വിഷയം നവംബർ 7ന് കോടതി വീണ്ടും പരിഗണിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്.എൻ.ഡി.പിയോഗം കോ​ഴ​ഞ്ചേ​രി ശാ​ഖയിലെ ഗു​രു മ​ന്ദി​ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ വാർ​ഷികം നടന്നു

0
കോ​ഴ​ഞ്ചേ​രി : എസ്.എൻ.ഡി.പിയോഗം കോ​ഴ​ഞ്ചേ​രി യൂ​ണി​യ​നി​ലെ 1931 ​ാം ശാ​ഖയിലെ...

ചെങ്ങന്നൂർ എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ; കാർഷിക മേഖല – ‘കോർപ്പറേറ്റ്...

0
ചെങ്ങന്നൂർ : എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന...

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കി ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് പുനരാരംഭിച്ചു

0
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍...

നെടുമ്പ്രം ഗ്രാമീണ വായനശാലയുടെ നേർക്ക് സാമൂഹ്യ വിരുദ്ധർ അക്രമം നടത്തി

0
തിരുവല്ല : ലൈബ്രറി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നെടുമ്പ്രം ഗ്രാമീണ...