കൊല്‍ക്കത്ത: മാറുന്ന ലോകത്തിൽ മാറ്റമില്ലാത്ത ദൈവ വചനത്തിൽ അടിസ്ഥാനപ്പെട്ടു ജീവിക്കുമ്പോൾ ആണ് നമ്മിൽ ദൈവം പ്രസാദിക്കുന്നതെന്ന് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ. ഡംഡം കൽക്കട്ട ബൈബിൾ കോളജിൽ നടത്തപ്പെട്ട സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ ബാഹ്യ കേരള ഡയോസിസിന്റെ 37 മത് ഫാമിലി & യൂത്ത് കോൺഫറൻസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. ബാഹ്യ കേരള ഡയോസിസ് വൈസ് പ്രസിഡന്റ് റവ.അച്ചൻകുഞ്ഞ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സമാപന ദിവസം രാവിലെ നടത്തപ്പെട്ട തിരുവത്താഴ ശുശ്രൂഷക്ക് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ മുഖ്യ കാർമ്മികത്വം വഹിച്ചു. എൽ.ടി ജയച്ചന്ദ്രൻ, അശോക് ആൻഡ്രൂസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ നിയുക്ത മോഡറേറ്റർ ബിഷപ്പ് ഡോ. സ്റ്റീഫൻ ഇ ദാനിയേൽ, ഇവാൻജലിക്കൽ സഭാ വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, ബാഹ്യ കേരള ഡയോസിസ് സെക്രട്ടറി റവ. ലാജി വർഗീസ്, ഡോ. അശ്വതി ജോൺ (സെറാംമ്പൂർ കോളജ്), സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗീസ്, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, സണ്ടേസ്കൂൾ ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രകാശ് ഏബ്രഹാം മാത്യു, ഹിന്ദി ബെൽറ്റ് മിഷൻ ഡയറക്ടർ റവ. ഷിബു കോരുത്, റവ. ഡോ. അനിയൻ കുഞ്ഞ് ജോയി, റവ. പ്രകാശ് തോമസ്, റവ. ലിജു കെ.പി, റവ. വർഗീസ് സമുവേൽ, റവ. ഡെയിൻ മാത്യു ദാസ്, കെ. സഖറിയ എന്നിവർ പ്രസംഗിച്ചു.
സഭയെക്കുറിച്ചും വിവിധ ബോർഡുകളെ സംബന്ധിച്ചും സ്ഥാപനങ്ങളെയും മിഷനുകളെ സംബന്ധിച്ചും ഉള്ള റിപ്പോർട്ടുകൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. കൽക്കട്ട ഇവാൻജലിക്കൽ ഇടവക ആതിഥേയത്വം വഹിച്ച സമ്മേളനത്തിൽ കേരളത്തിൽ നിന്നും ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. സണ്ടേസ്കൂൾ കുട്ടികളുടെ പ്രത്യേക പരിപാടികളും കോൺഫറൻസ് കമ്മറ്റി പ്രസിദ്ധീകരിച്ച സ്മരണികയുടെ പ്രകാശനവും സമ്മേളനത്തിൽ നടത്തപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായകസംഘങ്ങൾ സമ്മേളനത്തിൽ ഗാനങ്ങൾ ആലപിച്ചു.