Thursday, July 10, 2025 8:31 pm

ഇവാൻജലിക്കൽ സഭാ ജനറൽ കൺവൻഷൻ തിരുവല്ലയിൽ 21 മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 63-ാമത് ജനറൽ കൺവൻഷൻ തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്തുള്ള ബിഷപ്പ് ഏബ്രഹാം നഗറിൽ (21/01 -ഞായർ) ആരംഭിക്കും. 28ന് സമാപിക്കും. നാളെ വൈകിട്ട് 6.30-ന് പ്രിസൈഡിംങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും. സഭയിലെ ബിഷപ്പന്മാരെ കൂടാതെ റവ. ഡോ. ജേക്കബ് തോമസ്, ഡോ. പോൾസൺ പുലിക്കോട്ടിൽ, ഡോ. മുരളീധർ, വാലന്റൈൻ ഡേവിഡാർ എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും. 22 തിങ്കൾ മുതൽ 24 ബുധൻ വരെ സഭയിലെ വൈദികർ,സുവിശേഷകർ, സേവിനിമാർ എന്നിവർക്കായുള്ള സമ്മേളനങ്ങൾ നടക്കും. 25 -ന് വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ മിഷനറി യോഗവും സേവിനി സമാജം, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ്, യുവജന പ്രവർത്തന ബോർഡ്, സുവിശേഷ പ്രവർത്തന ബോർഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ മിഷനറി സമ്മേളനങ്ങൾ ഉണ്ടായിരിക്കും.

കൺവൻഷന്റെ ഭാഗമായി സുവിശേഷ പ്രകാശിനി, വെല്ലൂർ ശാലോം ഭവൻ, ഹിന്ദി ബെൽറ്റ് മിഷൻ, പ്രകാശപുരം ആശ്രമം, ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജ്, ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസ്, ബസ്ക്യാമ്മ ഫെലോഷിപ്പ് എന്നിവയുടെ പ്രത്യേക യോഗങ്ങളും പന്തലിൽ നടത്തപ്പെടും. എല്ലാ ദിവസവും രാവിലെ 7.30 മുതൽ ബൈബിൾ ക്ലാസും 6.30 -ന് പൊതുയോഗങ്ങളും നടത്തപ്പെടുന്നതാണ്. സഭാ സ്ഥാപക ദിനമായ 26-ന് രാവിലെ 9.30-ന് സഭാദിന സ്തോത്രശുശ്രൂഷ നടക്കും. തുടർന്ന് സഭയുടെ ആവിർഭാവത്തിന് മുഖാന്തരമായ പത്ഥ്യോപദേശ സമിതി സപ്തതി സമ്മേളനം നടക്കും. സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്കിന്റെ പ്രത്യേക പരിശീലനം ലഭിച്ച 70 അംഗ ഗായകസംഘവും സണ്ടേസ്കൂൾ പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ ഗായകസംഘവും ഗാനങ്ങൾ ആലപിക്കും.

പത്ഥ്യോപദേശത്തിന്റെ പ്രസക്തിയെകുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും സഭയുടെ മാധ്യമ വിഭാഗം തയ്യാറാക്കിയ പത്ഥ്യോപദേശ സമിതിയുടെ ചരിത്രം ഉൾക്കൊള്ളുന്ന ഡോക്യുമെന്റെറി എന്നിവയുടെ പ്രദർശനവും നടക്കും. സഭയായി ക്രമീകരിച്ചിരിക്കുന്ന ഈ വർഷത്തെ ചിന്താവിഷയം പുതുക്കത്തിന്റെ ലോഗോ പ്രകാശനവും നടത്തപ്പെടും. ഉച്ചക്ക് ശേഷം സേവിനി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഉള്ള വനിതാ സമ്മേളനവും നടത്തപ്പെടും. 27-ന് രാവിലെ സണ്ടേസ്കൂൾ പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ സണ്ടേസ്കൂൾ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.

ഉച്ചക്ക് ശേഷം യുവജന പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ യുവജന സമ്മേളനവും നടത്തപ്പെടും. സഭയുടെ വിവിധ ഡയോസിസുകളിലായി നടത്തപ്പെട്ട ബൈബിൾ ക്വിസിന്റെ സമ്മാനദാനവും വിവിധ സ്റ്റേറ്റ് ബോർഡുകളിലും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡുകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ദുബായ് ഇവാൻജലിക്കൽ ബിലീവേഴ്‌സ് സ്കോളർഷിപ്പ് വിതരണവും നടത്തപ്പെടുന്നതാണ്. വൈകിട്ടത്തെ പൊതുയോഗത്തിൽ ബൈബിൾ സൊസൈറ്റി ഓഫ് ഇൻഡ്യ കേരള ഓക്സിലറി സെക്രട്ടറി റവ. ജേക്കബ് ആൻറണി കൂടത്തിങ്കൽ പ്രസംഗിക്കും.

സമാപന ദിവസമായ 28-ന് ഞായറാഴ്ച്ച രാവിലെ 7.30-ന് തിരുവത്താഴ ശുശ്രൂഷയും സുവിശേഷ പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ മിഷനറി സമ്മേളനവും സുവിശേഷ പ്രവർത്തനത്തിനായി പ്രതിഷ്ഠിക്കപ്പെടുന്ന കുട്ടികളുടെ സമർപ്പണ ശുശ്രൂഷയും നടക്കും. തുടർന്ന് സമാപന പൊതു സമ്മേളനത്തിൽ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമാപന സന്ദേശം നൽകുമെന്ന് ജനറൽ കൺവീനർ സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ.പി.ടി മാത്യു, പബ്ലിസിറ്റി കൺവീനർ റവ.അനിഷ് മാത്യു, കെ.ഒ. രാജുക്കുട്ടി എന്നിവർ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൈബർ സാമ്പത്തിക തട്ടിപ്പ് കേസിൽ 286 പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായവർക്ക് വേണ്ടി നടത്തിയ പ്രത്യേക...

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; 2 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

കോന്നി മെഡിക്കൽ കോളേജിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തിരമായി ആരംഭിക്കണം : എസ്‌ഡിപിഐ

0
പത്തനംതിട്ട : സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കോന്നി മെഡിക്കൽ കോളേജിൽ...

കൊറ്റനാട് ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് ജപതി ചെയ്ത് കേരള ബാങ്ക്

0
പത്തനംതിട്ട: പത്തനംതിട്ട കൊറ്റനാട് ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് ജപതി ചെയ്ത്...