തിരുവല്ല: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളുടെ പുനരധിവാസത്തിന് അടിയന്തര പ്രാധാന്യം നൽകി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം. മരണമടഞ്ഞവരുടെ ബന്ധുക്കളെ ബിഷപ് അനുശോചനം അറിയിച്ചു. സ്വന്തം ജീവൻ പണയം വച്ച് ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. പ്രാഥമികമായി ബാംഗ്ലൂർ ഇടവക സമാഹരിച്ച അവശ്യ വസ്തുക്കൾ ബാംഗ്ലൂർ സെന്റെർ പ്രസിഡണ്ട് റവ. ലാജി വർഗീസിന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ ഭരണകൂടത്തിന് കൈമാറി. സഭയുടെ യുവജന പ്രവർത്തന ബോർഡ്, നോർത്ത് കേരള ഡയോസിസ് യൂത്ത്സ് യൂണിയൻ, നിലമ്പൂർ സെന്റെർ യൂത്ത്സ് യൂണിയനുകൾ ചേർന്ന് പദ്ധതികൾക്ക് നേതൃത്വം നൽകുമെന്നും സഭയുടെ ചുമതലയിൽ ഭവനങ്ങൾ നഷ്ടപ്പെട്ടവർക്ക് ഭവനങ്ങൾ അടിയന്തരമായി നിർമ്മിച്ചു നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഓഗസ്റ്റ് 4 -ന് ഞായറാഴ്ച്ച സഭയിലെ എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാർത്ഥന ക്രമീകരിച്ചിട്ടുണ്ടെന്നും സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി റവ. പി.ടി മാത്യു എന്നിവർ അറിയിച്ചു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.