പത്തനംതിട്ട : അയ്യപ്പന്‍റെ ആടയാഭരണങ്ങൾ 86-ാം വയസിലും ഊഴം തെറ്റാതെ മകരവിളക്ക് നാളിൽ സന്നിധാനത്തെത്തിച്ച് ഗംഗാധരൻ പിള്ള. ഇക്കൊല്ലവും പതിവ് തെറ്റിച്ചില്ല, പന്തളത്ത് നിന്നും രാജ കുടുംബാംഗം കൈമാറിയ പേടകങ്ങൾ കാടും മേടും കടന്ന് സന്നിധാനത്തെത്തിക്കുന്നതിന് നേതൃത്വം നൽകി. ഒന്നാം പേടകവുമായി പതിനെട്ടാം പടി കയറാൻ ആരോഗ്യം അനുവദിക്കുന്നില്ലെന്ന തോന്നലിൽ മകൻ കുളത്തിനാൽ ഉണ്ണികൃഷ്ണനെ സഹായി ആയി കൂട്ടി. ഇവർക്കൊപ്പം മറ്റ് 24 പേര് കുടി അടങ്ങുന്ന സംഘമാണ് തിരുവാഭരണ വാഹക സംഘത്തിൽ ഉണ്ടായിരുന്നത്. ഇരുപതാം വയസു മുതല്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി നാടും കാടും കാല്‍നടയായി താണ്ടിയിട്ടുണ്ട് ഇദ്ദേഹം. ഇത്തവണയും മകരവിളക്കിന് ശബരിമലയില്‍ ചാര്‍ത്തുന്നതിന് ജനുവരി 13ന് പന്തളത്ത് നിന്നും പുറപ്പെട്ടു. തുടക്കത്തിൽ തിരുവാഭരണങ്ങള്‍ അടങ്ങിയ പെട്ടി ശിരസിലേട്ടിയതും ഇദ്ദേഹമാണ്.
അയ്യപ്പനോടുള്ള വിശ്വാസവും വ്രതശുദ്ധിയുമാണ് ജീവിത സായന്തനത്തിലും നാലുപറ നെല്ലിന്റെ ഭാരം വരുന്ന തിരുവാഭരണപ്പെട്ടി ശിരസിലേന്താന്‍ തനിക്ക് കരുത്തുതരുന്നതെന്ന് ഗംഗാധരന്‍ പിള്ള പറയുന്നു. അച്ഛന്‍ നാരായണപിള്ളക്കൊപ്പമാണ് ആദ്യമായി ഘോഷയാത്രയെ അനുഗമിക്കുന്നത്. ഇപ്പോൾ മകൻ തനിക്കൊപ്പവും പേടകവാഹകൻ ആകുന്നു. ഇന്നത്തെ സൗകര്യങ്ങളോ സുരക്ഷയോ ഇല്ലാതെ കാനന പാതയില്‍ ശരണമന്ത്രങ്ങള്‍ മാത്രം ആയിരുന്നു അക്കാലങ്ങളിൽ തുണ. പലപ്പോഴും വന്യ മൃഗങ്ങൾ മുന്നിൽ എത്തുമ്പോൾ എല്ലാത്തിനെയും തടഞ്ഞ് അയ്യപ്പൻ ഒപ്പമുണ്ടാകും. ആദ്യ ദിനം അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തിലും രണ്ടാം ദിവസം ളാഹയിലെ വനംവകുപ്പ് സത്രത്തിലും വിശ്രമിച്ചശേഷം മൂന്നാം നാള്‍ ശബരിമല സന്നിധാനത്ത് എത്തിയത്. പേടകം എത്തിച്ചു കഴിഞ്ഞാൽ പിന്നീട് തിരക്കിൽ ഇവർക്ക് അയ്യപ്പ ദർശനം പോലും സാധ്യമായിരുന്നില്ല. ഇക്കാര്യം ദേവസം ബോർഡ് പ്രസിഡണ്ട് ആയിരുന്ന പ്രയാർ ഗോപാല കൃഷ്ണനോട് പറഞ്ഞിരുന്നു. തുടർന്ന് മകരവിളക്ക് ദീപാരാധന തൊഴാൻ സോപാനത്തിന് മുന്നിൽ ആദ്യ വരിയിൽ തന്നെ അവസരവും ലഭിച്ചു. വാഹക സംഘം മടങ്ങും വരെ അവർക്ക് വേണ്ട സൗകര്യങ്ങളും ബോർഡ് അനുവദിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033