റാന്നി: ബലക്ഷയം മൂലം അടച്ചിട്ട റാന്നി – കോഴഞ്ചേരി റോഡിലെ പുതമൺ പാലത്തിലൂടെ ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു. പാലം തകരാറിൽ ആയതിനാല്‍ അധികൃതരെത്തി അടച്ചിട്ട പാലം തുറന്നു കൊടുത്തത് ആരെന്ന് ആര്‍ക്കും അറിയില്ല. പൊതുമരാമത്ത് അധികൃതരും ജനപ്രതിനിധികളും പോലീസുമെല്ലാം ഈ വിഷയത്തില്‍ കൈമലര്‍ത്തുന്നു. പാലത്തിന്റെ സ്ലാബില്‍ ചെറിയ വിള്ളൽ കണ്ടപ്പോള്‍ അധികൃതർ എത്തി പാലം അടച്ചെങ്കിലും പിന്നീട് ചെറിയ വാഹനങ്ങള്‍ക്കായി തുറന്നു കൊടുത്തിരുന്നു. പൊതുഗതാഗതം മുടങ്ങുന്ന ഘട്ടം ആയതോടെ കോഴഞ്ചേരി പുതമണ്‍ റൂട്ടില്‍ ബദല്‍ സര്‍വ്വീസും അധികൃതര്‍ ആരംഭിച്ചിരുന്നു. മറ്റു ബസുകള്‍ എല്ലാം പേരൂര്‍ച്ചാല്‍ പാലം കടന്ന് ഇടപ്പാവൂര്‍ വഴിയും സര്‍വ്വീസ് നടത്തി.
മാരാമണ്‍ കണ്‍വന്‍ഷനു പിന്നാലെ ഈ ബസ് സര്‍വ്വീസും പിന്നീട് മുടങ്ങി. ഇതു വഴി ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ താല്‍ക്കാലിക പാലമെന്ന ആശയം ജനപ്രതിനിധികള്‍ മുന്നോട്ടു വെച്ചു. ഇത് പിന്നീട് അനുവദിച്ചതായി നാടുനീളെ ബോര്‍ഡുകളും നിരന്നു. പിന്നീട് തുടര്‍ പ്രവര്‍ത്തനം ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇടയ്ക്കാരോ പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോകാതിരിക്കാന്‍ സ്ഥാപിച്ച പാറക്കല്ലുകള്‍ നീക്കിയതോടെ ഭാരം കയറ്റി എത്തുന്ന ടിപ്പര്‍ ലോറികള്‍ പാലത്തിലൂടെ പോകാന്‍ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ബസുകളും സര്‍വ്വീസ് പുനരാരംഭിച്ചത്. വിള്ളല്‍ മൂലം പാലത്തിന് ബലക്ഷയം നേരിട്ടതോടെ അടയ്ക്കുകയും പിന്നീട് ബലപരീക്ഷണം പോലും നടത്താതെ തുറന്നു കൊടുക്കുകയും ചെയ്തതോടെ സംഭവം നാട്ടില്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ആരുത്തരം പറയുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033