ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 83കാരനായ യശ്വന്ത് സിന്‍ഹ 2018 ല്‍ ബി.ജെ.പി വിട്ടിരുന്നു. 1960 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന യശ്വന്ത് സിന്‍ഹ വാജ്‌പേയ് മന്ത്രിസഭയില്‍ ധനകാര്യവും വിദേശകാര്യ മന്ത്രിയുമായിരുന്നു. 2014 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതുമുതലാണ് സിന്‍ഹ ബി.ജെ.പിയുമായി പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. നോട്ട് നിരോധനം, ജി.എസ്.ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യശ്വന്ത് സിന്‍ഹ മോദിക്കെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.
മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
RECENT NEWS
Advertisment