കറാച്ചി: സർവകലാശാല പരീക്ഷയിൽ സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികതയെക്കുറിച്ചുള്ള ചോദ്യത്തെ തുടർന്ന് പാകിസ്ഥാനില്‍ വിവാദം പുകയുന്നു. ഇസ്ലാമാബാദിലെ കോംസാറ്റ്സ് യൂണിവേഴ്സിറ്റിയാണ് സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികതയെ കുറിച്ച് അഭിപ്രായം എഴുതാൻ ആവശ്യപ്പെട്ടത്. ഇതിനെതിരെ സാമൂഹ്യ-രാഷ്ട്രീയ -വിദ്യാർത്ഥി സംഘടനകൾ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ അവസാന ആഴ്ചയിൽ ബാച്ച്ലർ ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി നടന്ന പരീക്ഷയിലാണ് വിവാദചോദ്യം. ജൂലി-മാർക്ക് സിനാരിയോ എന്ന ടൈറ്റിലിലുള്ള പാരഗ്രാഫ് വായിച്ച് ആ വിഷയത്തിൽ ലേഖനം എഴുതാനായിരുന്നു ചോദ്യം. സഹോദരി-സഹോദരൻമാരയ ജൂലിയും മാർക്കും സമ്മർ വെക്കേഷനിൽ ഫ്രാൻസിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതും പിന്നീട് പ്രണയത്തിലേർപ്പെടുന്നതുമാണ് കുറിപ്പിലുള്ളത്. ഈ വിഷയത്തിൽ വിദ്യാർത്ഥികളുടെ കാഴ്ച്ചപ്പാടാണ് ചോദ്യമായി സർവ്വകലാശാല മുന്നോട്ട് വെച്ചിരിക്കുന്നത്. സംഭവം പുറത്തുവന്നതോടെ വിവിധ മേഖലകളിലുള്ളവർ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.
അഭിനേതാവും ഗായകനുമായ മിശിഖാൻ വിമർശനവുമായി രംഗത്തെത്തി. കോംസാറ്റ്സ് സർവ്വകലാശാലയെക്കുറിച്ച് ലജ്ജിക്കുന്നുവെന്ന് മിശിഖാൻ ട്വീറ്റ് ചെയ്തു. ‘നിങ്ങളുടെ ദയനീയമായ സർവകലാശാല അടച്ചു പൂട്ടണം. ലൈംഗിക വൈകൃതമുള്ള അധ്യാപകരെ പുറത്താക്കണമെന്നും ആരാണ് ഇത്തരത്തിൽ മാലിന്യമുള്ള ചോദ്യങ്ങൾക്കു പിറകിലെന്നും’ മിശിഖാൻ ചോദിച്ചു. രാജ്യത്തെ യുവാക്കളുടെ സംസ്കാരവും മതമൂല്യവും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് പാക്കിസ്ഥാനിലെ ഉയർന്ന സർവ്വകലാശാലകളെന്ന് ഷെഹ്രിയാർ ബുഖാരി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ചോദ്യം തയ്യാറാക്കിയ അധ്യാപികയെ പുറത്താക്കുകയും കരിമ്പട്ടികയിൽ പെടുത്തിയെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചോദ്യം വളരെ ദോഷകരമായതും ഇസ്ലാമിക രാജ്യമായ പാകിസ്ഥാന്‍റെ ധാർമ്മികതക്ക് എതിരാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ചോദ്യം വളരെ അസ്വസ്ഥത സൃഷ്ടിച്ചുവെന്നും സർവ്വകലാശാല അധികൃതർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033