Saturday, July 5, 2025 7:02 am

സെന്റ് തോമസ് ദിനത്തിലെ പരീക്ഷകള്‍ മാറ്റണം : കെ.സി.സി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: സെന്റ് തോമസ് ദിനമായ ജൂലൈ 3നു കേരളത്തിലെ സര്‍വകലാശാലകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആവശ്യപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചു ചരിത്രപരമായും വിശ്വാസപരമായും പ്രാധാന്യമുള്ള ദിവസമാണ് സെന്റ് തോമസ് ദിനം. കഴിഞ്ഞ വര്‍ഷം ഈ ദിനം ഞായറാഴ്ച ആയിരുന്നിട്ടുകൂടി ചില സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തി ദിനം ആക്കി. തുടര്‍ന്ന് ക്രൈസ്തവ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ മറ്റ് വകുപ്പുകള്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറിയില്ല. ഈ വര്‍ഷം സെന്റ് തോമസ് ദിനത്തില്‍ പരീക്ഷ നടത്തുന്നതിനുള്ള ടൈംടേബിള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. ക്രൈസ്തവ സമൂഹത്തിന്റെ മതപരവും വിശ്വാസപരവുമായ അവകാശങ്ങള്‍ ഹനിക്കുന്ന ഈ നടപടി പിന്‍വലിക്കണം എന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് മുഖ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസമന്ത്രിയോടും ആവശ്യപ്പെട്ടതായി കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറാര്‍ റവ. ഡോ. എല്‍.ടി പവിത്ര സിംഗ് എന്നിവര്‍ പ്രസ്താവിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജ ഇഷ്ടദാന കരാറുണ്ടാക്കി ഭൂ മാഫിയ തട്ടിയെടുത്ത്...

0
തിരുവനന്തപുരം : തലസ്ഥാനത്ത് ജവഹർ നഗറിലെ പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന...

നടി രന്യ റാവുവിന്റെ 34 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

0
ബംഗളൂരു: സ്വർണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കന്നട നടി രന്യ റാവുവിന്റെ...

ബലക്ഷയമുള്ള ആശുപത്രി കെട്ടിടങ്ങളുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ഇന്ന് കൈമാറും

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷിതാവസ്ഥ സംബന്ധിച്ച് സ്ഥാപന മേധാവികൾ ആരോഗ്യവകുപ്പ്...

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ; ഹൈക്കോടതി ജഡ്ജി ഇന്ന് സിനിമ കാണും

0
കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി...