റാന്നി : കീക്കൊഴൂർ വയലത്തല പുതിയ പള്ളിയോട നിർമാണത്തിന്‍റെ ഉളികുത്തൽ നടന്നു. മുതിർന്ന തച്ചൻ മേപ്പുറത്തുതടത്തിൽ രാജപ്പൻ ആചാരിയാണ് ഉളി കുത്തൽ നിർവഹിച്ചത്. ചെറുകോൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ്, പള്ളിയോട സേവാസംഘം സെക്രട്ടറി പാർത്ഥസാരഥി ആർ.പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി.വെൺപാല, എൻ.എസ്.എസ്. റാന്നി താലൂക്ക് യൂണിയൻ സെക്രട്ടറി എം.ജി.അശോക് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം സാം പി.തോമസ്, അഖില കേരള വിശ്വകർമ മഹാസഭ ജില്ലാസെക്രട്ടറി പിഎസ്.മധുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. രവി കുന്നക്കാട്ട്, സി.കെ.ഹരിശ്ചന്ദ്രൻ, ശശിധരൻ നായർ, അനിൽ കുമാർ, ടി.എൻ.ചന്ദ്രശേഖരൻ നായർ, സന്തോഷ് ഇടക്കുളം, സജി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
41 കോൽ നീളവും 60 അങ്കുലം ഉടമയും 17 അടി അമരപ്പൊക്കവുമുള്ള ബി ബാച്ച് പള്ളിയോടമാണ് നിർമിക്കുന്നത്. അയിരൂർ സന്തോഷ് ആചാരിയുടെ നേതൃത്വത്തിലാണ് പള്ളിയോടം നിർമിക്കുന്നത്. കെ.ആർ.സന്തോഷ് (ജനറല്‍ കൺവീനര്‍), ജി.അനിൽകുമാർ (സെക്രട്ടറി), രാഹുൽ ആർ.പിള്ള(ഖജാന്‍ജി), ജോർജ് ഏബ്രഹാം(രക്ഷാധികാരി), പി.കെ.പ്രകാശ് (ജോയിന്‍റ് സെക്രട്ടറി), എം.ഡി.ഫിലിപ്പ് (വൈസ് പ്രസിഡന്‍റ്) എന്നിവരുൾപ്പെട്ട കീക്കൊഴൂർ – വയലത്തല പള്ളിയോട നിർമാണ സമിതിയാണ് നേതൃത്വം നൽകുന്നത്.