സന്ധിക്കളിൽ ഉണ്ടാകുന്ന നീർക്കെട്ടാണ് പലപ്പോഴും ഈ പ്രശ്നത്തിന് കാരണം. സന്ധികളിൽ ഉണ്ടാകുന്ന തേയ്മാനവും പലപ്പോഴും ആർത്രൈറ്റിസിന് കരാണമാകാറുണ്ട്. പ്രായമാകുമ്പോഴാണ് ഈ പ്രശ്നം വളരെ ഗുരുതരമാകുന്നത്. സന്ധികളിൽ വേദനയും നടക്കാനും ജോലി ചെയ്യാനുമൊക്കെ ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. പുരുഷന്മാരേക്കാുളും സ്ത്രീകളിലാണ് കൂടുതലായും ഈ രോഗം കണ്ടു വരുന്നത്. അത്ഭുതപ്പെടുത്തുന്ന കാര്യമെന്തന്നാൽ 30 കഴിഞ്ഞ സ്ത്രീകളിലും ഈ പ്രശ്നം കണ്ടുവരാറുണ്ട്. ആർത്രൈറ്റിസ് ലക്ഷണങ്ങൾ കുറയ്ക്കാനും അതുപോലെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പോഷകാഹാരം വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. സന്ധികളെ സംരക്ഷിക്കാനും ഭാരം നിയന്ത്രിക്കാനുമൊക്കെ പലപ്പോഴും ഭക്ഷണ ക്രമീകരണങ്ങൾ ശുപാർശ ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് ഡോക്ടർ പറയുന്നു. ശരിയായ പോഷകാഹാരം ആർത്രൈറ്റിസ് ലക്ഷണങ്ങളെ ഗണ്യമായി ലഘൂകരിക്കും.
അമിതഭാരം പലപ്പോഴും പല ആരോഗ്യ പ്രശ്നങ്ങളുടെ മൂല കാരണങ്ങളിൽ ചിലതാണ്. ഭാരം നിയന്ത്രിച്ച് നിർത്തേണ്ടത് സന്ധിവാത പ്രശ്നങ്ങളെ കുറയ്ക്കാൻ വളരെയധികം സഹായിക്കാറുണ്ട്. ആർത്രൈറ്റിസ് ചികിത്സയിൽ ശരീരഭാരം നിയന്ത്രിക്കുന്നത് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അമിതഭാരം സന്ധികളിൽ പ്രത്യേകിച്ച് കാൽമുട്ടുകളിലും ഇടുപ്പുകളിലും അധിക സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ട്. പച്ചക്കറികൾ, ലീൻ പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം കഴിക്കാൻ ശ്രമിക്കുക. കൂടാതെ പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും കുറയ്ക്കുമ്പോൾ ശരീരഭാരം കുറയ്ക്കാനും വീക്കം കുറയ്ക്കാനും കഴിയുമെന്നതാണ് യാഥാർത്ഥ്യം.
ആൻ്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വീക്കം കുറയ്ക്കുന്നതിന് പ്രധാനമാണ്. ഇത് പ്രത്യേകിച്ച് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ), ഓസ്റ്റിയോ ആർത്രൈറ്റിസ് (ഒഎ) തുടങ്ങിയ അവസ്ഥകൾക്ക് നല്ലതാണ്. സാൽമൺ, മത്തി, ഫ്ളാക്സ് സീഡുകൾ, വാൽനട്ട് തുടങ്ങിയ ഫാറ്റി മത്സ്യങ്ങളിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ കോശജ്വലന രാസവസ്തുക്കൾ കുറയ്ക്കാനും സന്ധി വേദനയും അതിൻ്റെ ബുദ്ധിമുട്ടുകളും കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ സരസഫലങ്ങൾ, സിട്രസ് പഴങ്ങൾ, ചീര, എന്നിവ പോലുള്ള ആൻ്റിഓക്‌സിഡൻ്റ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിലൂടെ വീക്കം തടയുന്നു. ആരോഗ്യത്തിന് വളരെ പ്രധാനമാണ് വൈറ്റമിൻ ഡി. പ്രായമാകുന്നത് അനുസരിച്ച് വൈറ്റമിൻ ഡിയും കാൽസ്യവുമൊക്കെ ശരീരത്തിലുണ്ടാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ശ്രമിക്കുക. പ്രത്യേകിച്ച് ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗികൾക്ക് ഈ പോഷകങ്ങൾ വളരെ പ്രധാനമാണ്. എല്ലുകളെ ശക്തിപ്പെടുത്തുകയും സന്ധികളുടെ കൂടുതൽ കേടുപാടുകൾ തടയുകയും ചെയ്യാൻ ഇത് ഏറെ സഹായിക്കാറുണ്ട്. പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ, ഇലക്കറികൾ, നന്നായി സൂര്യപ്രകാശം ഏൽക്കുക എന്നിവയിലൂടെ വൈറ്റമിൻ ഡി ഉറപ്പാക്കാൻ സഹായിക്കും.
അമിതമായി പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, മധുരമുള്ള ലഘുഭക്ഷണങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ എന്നിവ പോലുള്ള ഭക്ഷണങ്ങൾ ആർത്രൈറ്റിസ് രോഗമുള്ളവർ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. കാരണം ഇത് വീക്കം വർദ്ധിപ്പിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. റെഡ് മീറ്റ് പരമാവധി ഒഴിവാക്കുന്നതായിരിക്കും നല്ലത്. സസ്യാധിഷ്ഠിത പ്രോട്ടീനുകളോ ലീൻ പ്രോട്ടീനോ തിരഞ്ഞെടുക്കുന്നതും രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.ഭക്ഷണത്തിൽ നല്ല രീതിയിലുള്ള ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. ഇത് പലപ്പോഴും സന്ധിവാതത്തെ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കാറുണ്ട്. ആൻറി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലൂടെയും ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ അവഗണിക്കാൻ കഴിയും. ആവശ്യത്തിന് വൈറ്റമിനുകളും ധാതുക്കളും ഉറപ്പാക്കുന്നതിലൂടെയും ഒരു വ്യക്തിക്ക് വീക്കം കുറയ്ക്കാനും സന്ധികളെ സംരക്ഷിക്കാനും സന്ധിവാതം കൊണ്ട് അവരുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയും. ആരോഗ്യം മനസിലാക്കി പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ എപ്പോഴും ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ടേണ്ടതും വളരെ പ്രധാനമാണ്.