കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷഹീൻ യൂസഫ് (26), മുഹമ്മദ് സിജാഹ് (33) എന്നിവരാണ് പിടിയിലായത്. ടി സി ഗേറ്റിലെ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്ന് 17.215 ഗ്രാം മെത്താംഫിറ്റമിൻ, 2.55 കിലോഗ്രാം കഞ്ചാവ്, 93.65 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 35 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായാണ് ഇവർ പിടിയിലായത്. പ്രതികൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര കാറും കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. അസിസ്റ്റന്‍റ് എക്സൈസ് ഇസ്പെക്ടർമാരായ സന്തോഷ് തൂനോളി, അബ്‍ദുൾ നാസർ ആർ പി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ വിനോദ് കുമാർ എം സി, സുഹൈൽ പി പി, ജലീഷ് പി, ഉമേഷ് കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർമാരായ അജിത് സി, ഇസ്മായിൽ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിൻ വി വി, ഫസൽ കെ ടി, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1