തണ്ണിത്തോട്: അനവദനീയമായ അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വച്ച കുറ്റത്തിന് ഒരാളെ കോന്നി എക്സൈസ് അറസ്റ്റ് ചെയ്തു. മണ്ണീറ അറയിൽ വീട്ടിൽ സത്യനെയാണ് (61)നാലു ലിറ്റർ വിദേശമദ്യവുമായി പിടികൂടി കേസെടുത്തത്.
അബ്കാരി നിയമങ്ങൾക്ക് വിരുദ്ധമായി അനുവദനീയമായ അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വെച്ചു പിടിക്കപ്പെടുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകി. പ്രിവന്റിവ് ഓഫിസർ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ വി.എസ്., എം.മുകേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
പാവപ്പെട്ടവന്റെ മേല്‍ നിയമം കര്‍ശനമായി നടപ്പിലാക്കുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടി ഇതിനോടകം വിമര്‍ശനവിധേയമായിക്കഴിഞ്ഞു. വ്യാജമായി നിര്‍മ്മിച്ച മദ്യം ബാറുകളിലൂടെ നിര്‍ബാധം വിറ്റഴിക്കുമ്പോഴും ഒരു പരിശോധനപോലും നടത്തുവാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ബാര്‍ കാണുമ്പോള്‍ സലൂട്ട് അടിക്കുന്നവര്‍ സാധാരണക്കാരന്റെ മേല്‍ നിയമം കര്‍ശനമായി നടപ്പിലാക്കുകയാണ്.