പാലക്കാട് : കഞ്ചിക്കോട് പ്രവർത്തിക്കുന്ന ബ്രൂവറിയിൽ നിന്നും അനധികൃതമായി ബിയർ കടത്തിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ പിറ്റി പ്രിജുവിനെയാണ് അന്വേഷണത്തിനൊടുവിൽ സസ്പെൻ്റ് ചെയ്തത്. ഡിസംബർ 29 നാണ് കേസിനാസ്പദമായ സംഭവം. കഞ്ചിക്കോട്ടെ യുണൈറ്റഡ് ബ്രൂവറി എന്ന കമ്പനിയിൽ എക്സൈസ് സൂപ്പർവൈസിംഗ് ചുമതല നിർവ്വഹിച്ചിരുന്ന സിവിൽ എക്സൈസ് ഓഫീസർ പിടി പ്രിജു, ആറ് കെയ്സ് ബിയർ കടത്തിയെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്തിയ ജോയിൻ്റ് എക്സൈസ് കമ്മീഷണർ പരാതി ശരിയെന്ന് തെളിഞ്ഞതോടെ നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു.
പ്രിജുവിൻ്റെ വാഹനത്തിൽ ആറു കെയ്സ് ബിയർ കയറ്റിക്കൊണ്ടു പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും അധികൃതർക്ക് ലഭിച്ചിരുന്നു. കമ്പനിയിലെ കരാർ തൊഴിലാളിയായ പ്രകാശൻ എന്നയാളാണ് പ്രജുവിന് ബിയർ എത്തിച്ചു നൽകിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. സംഭവം വകുപ്പിനാകെ നാണക്കേടായി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മദ്യം, ബിയർ എന്നിവ ഉല്പാദിപ്പിക്കുന്ന കമ്പനികളിൽ എക്സൈസ് ഉദ്യോഗർസ്ഥർക്കാണ് സൂപ്പർ വൈസിംഗ് ചുമതല. അനുമതിയിൽ കൂടുതൽ മദ്യം ഉല്പാദിപ്പിക്കാതിരിക്കാനും ക്രമക്കേടുകൾ തടയാനുമാണ് എക്സൈസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുള്ളത്. എക്സൈസിൻ്റെ അനുമതിയോടെ മാത്രമേ ഇവിടെ നിന്നും മദ്യം – ബിയർ എന്നിവ കൊണ്ടുപോകാൻ പാടുള്ളു. ഈ സാഹചര്യത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥൻ തന്നെ അനധികൃതമായി ബിയർ കടത്തിയത്. പരാതി ഉയർന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്താനും ആലോചനയുണ്ട്.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.