പാലക്കാട് : ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കേസില്‍ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന്‍ സസ്പെൻഷനില്‍. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽകുമാറിനാണ് സസ്പെൻഷൻ. മൂന്നു ലിറ്റർ മദ്യം ബിവറേജിൽ നിന്ന് വാങ്ങി വരുമ്പോൾ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു. പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യ ഗഡുവായി 5000 രൂപ ഗൂഗിൾ പേ വഴി വാങ്ങി. അനിൽ കുമാറിന്‍റെ പ്രവൃത്തി വകുപ്പിനെ അപകീർത്തിപ്പെട്ടുതുന്നതെന്നാണ് കണ്ടെത്തൽ.
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കേസില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ സസ്പെൻഷനില്‍
RECENT NEWS
Advertisment