കൊച്ചി: ബാറിൽ ഡി ജെ പാർട്ടിക്കിടെ സംഘർഷത്തിൽ ബാറിനെതിരെ കേസെടുത്ത് എക്സൈസ്. അനുമതിയില്ലാത്ത മദ്യം വിളമ്പിയതിന് ബാറിനെതിരെ എക്സൈസും കേസടുത്തത്. ഒരു വർഷം മുൻപ് വെടിവെപ്പ് നടന്ന കതൃക്കടവിലെ എടശ്ശേരി ബാറിന്റെ റെസ്റ്റോ ബാർ ആയ മെല്ലെനിയൽസിൽ ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്. അപമര്യാദയായി പെരുമാറിയ യുവാവിനെ വൈൻ ഗ്ലാസ് ഉപയോഗിച്ച് യുവതി ആക്രമിക്കുകയായിരുന്നു. യുവാവ് മോശമായി സ്പർശിച്ചുവെന്നും യുവതി പോലീസിന് മൊഴി നൽകി.
യുവതിയുടെ പരാതിയിൽ തൊടുപുഴ സ്വദേശി ബഷീറിന് എതിരെയും യുവാവിനെ ആക്രമിച്ചതിന് ഉദയം പേരൂർ സ്വദേശിയായ യുവതിക്കെതിരെയും എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഘർഷമുണ്ടായത്. യുവാവിന്റെ കഴുത്തിന്റെ താഴെയാണ് പരുക്കേറ്റിരിക്കുന്നത. ചെവിയ്ക്കും സാരമല്ലാത്ത പരുക്കുണ്ട്. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. ചില സിനിമാ താരങ്ങളുംഡി ജെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പോലീസ് എത്തിയാണ് ഒടുവിൽ ഡി ജെ പാർട്ടി അവസാനിപ്പിച്ചത്