Friday, May 9, 2025 8:53 pm

നാളെ മുതൽ പുതിയ അധ്യായന വർഷം ; ലഹരിയെ തകർക്കാൻ സംയുക്ത ആക്ഷൻ പ്ലാനുമായി എക്സൈസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യായന വർഷം നാളെ ആരംഭിക്കാനിരിക്കെ ലഹരി മാഫിയകളെ തകർക്കാൻ സംയുക്ത ആക്ഷൻ പ്ലാനുമായി എക്സൈസ് വകുപ്പ് രംഗത്ത്. എല്ലാ സ്കൂളുകളിലും ജാഗ്രതാ സമിതി രൂപീകരിച്ച ശേഷം പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് എക്സൈസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ ക്യാമ്പയിൻ ജൂൺ 1 മുതൽ തന്നെ ആരംഭിക്കുന്നതാണ്. ഇതിലൂടെ ലഹരി ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാനാണ് പദ്ധതിയിടുന്നത്. അധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരെ ഉൾക്കൊള്ളിച്ചാണ് ജാഗ്രതാ സമിതികൾ രൂപീകരിക്കുക.

കൂടാതെ, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അവബോധങ്ങൾ സൃഷ്ടിക്കാൻ സ്റ്റുഡന്റ് പോലീസ്, എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ സേവനവും പ്രയോജനപ്പെടുത്തുന്നതാണ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ പ്രവർത്തിക്കുന്നതിനാൽ, രഹസ്യാന്വേഷണം ശക്തമാക്കും. സ്കൂളുകൾക്ക് പുറമേ, ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും ലഹരി വിൽപ്പനക്കാരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്നതാണ്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് കോളേജുകളിൽ തുടങ്ങുന്നത് എക്സൈസിന്റെ പരിഗണനയിലുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവൺമെന്റ് സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം

0
തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വയനാട് വെള്ളാർമല ഗവൺമെന്റ് വിഎച്ച്എസ്എസിൽ എസ്എസ്എൽസി...

ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലും അപായ സൈറൺ മുഴങ്ങി

0
ദില്ലി: ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലും അപായ സൈറൺ മുഴങ്ങി. രണ്ട് തവണയാണ്...

ചേന്ദമംഗലം കൂട്ടക്കൊലയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജിതിൻ ബോസ് ആശുപത്രി വിട്ടു

0
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അയൽവാസി കൊലപ്പെടുത്തിയ സംഭവത്തിൽ...

വനിതാ സൈനിക ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടരുതെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: ഷോർട്ട് സർവീസ് കമ്മീഷൻ വഴി സൈന്യത്തിൻ്റെ ഭാഗമായ വനിതാ സൈനിക...