കോട്ടയം : പള്ളി ഗ്രൗണ്ടിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തിയത് തടഞ്ഞ വൈദികനെ ബൈക്കിടിപ്പിച്ച കേസിൽ 6 പേർ കസ്റ്റഡിയിൽ. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സഹവികാരിയെയാണ് വാഹനം ഇടിപ്പിച്ച് വീഴ്ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി.പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്തതിലെ വിരോധമാണ് വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തിയത്. പരുക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ ജോസഫ് ആറ്റുചാലിനെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.