കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന നിക്ഷേപ തട്ടിപ്പിനെക്കുറിച്ച് പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം തയ്യാറാക്കുന്ന പരമ്പരയുടെ ഏഴാം ഭാഗം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചും അവരുടെ നിക്ഷേപ പദ്ധതികളെക്കുറിച്ചും അതില്‍ നിക്ഷേപകര്‍ക്ക് ദോഷമായി ഒളിഞ്ഞിരിക്കുന്ന വിവരങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരമ്പര പ്രസിദ്ധീകരിക്കുന്നത്. നിക്ഷേപകര്‍ക്ക് തങ്ങളുടെ അനുഭവം ചീഫ് എഡിറ്ററുമായി പങ്കുവെക്കാം. ഫോണ്‍ 94473 66263, 85471 98263. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. നിക്ഷേപകരെ കബളിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ചില സ്ഥാപനങ്ങള്‍ മുമ്പോട്ടുപോകുമ്പോള്‍ ഈ പരമ്പരയിലൂടെ വെളിപ്പെടുത്തുന്ന വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് പ്രയോജനകരമാകും എന്ന് കരുതുന്നു, കൂടുതല്‍പേരിലേക്ക് ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് എത്തിക്കുമല്ലോ – എഡിറ്റോറിയല്‍ ബോര്‍ഡ്.
എന്‍.സി.ഡി എന്നത് നിക്ഷേപകരുടെ ഇടയില്‍ ഏറെ പ്രചാരമുള്ള ഒരു വാക്കാണ്. എന്നാല്‍ ഇത് എന്താണെന്നോ ഇതിന്റെ പൂര്‍ണ്ണരൂപം എന്തെന്നോ പലര്‍ക്കും അറിയില്ല. കഴിഞ്ഞ പരമ്പരയില്‍ പറഞ്ഞ സെക്യൂഡ് ഡിബഞ്ചറില്‍ ഉള്‍പ്പെടുന്നതാണ് NCD അഥവാ നോണ്‍ കണ്‍വേര്‍ട്ടബില്‍ ഡിബഞ്ചറുകള്‍. ഇതിന്റെ പ്രത്യേകത പേരില്‍ത്തന്നെയുണ്ട്. ഇത്തരം ഡിബഞ്ചറുകള്‍ ഷെയര്‍ ആയോ നിക്ഷേപമായോ മാറ്റുവാന്‍ കഴിയില്ല. കമ്പിനി ഉടമക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നതാണ് NCD കള്‍. ഡിബഞ്ചര്‍ എന്നാല്‍ കടപ്പത്രം എന്നാണല്ലോ. ബിസിനസ് വിപുലീകരിക്കുവാന്‍ കയ്യില്‍ പണമില്ലാത്ത മുതലാളി പൊതുജനങ്ങളില്‍ നിന്നും വായ്പ വാങ്ങുന്ന നടപടിയാണ് കടപ്പത്ര കച്ചവടം. ഒരു നിശ്ചിത കാലാവധിയിലേക്ക് അവധി പറഞ്ഞാണ് പണം വാങ്ങുന്നത്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഈ പണം തിരികെ നല്‍കേണ്ടതില്ല. അതുകൊണ്ടുതന്നെ കമ്പിനി മുതലാളിക്ക് ആശങ്കകള്‍ ഒന്നുമില്ല.
സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ ഏതുസമയവും പിന്‍വലിക്കാം. പലിശയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുമെന്ന് മാത്രം. ഡിബഞ്ചറുകളിലൂടെ വാങ്ങുന്ന പണം കാലാവധി കഴിഞ്ഞാല്‍ മാത്രം തിരികെ നല്‍കിയാല്‍ മതി. കമ്പിനി പൂട്ടിയാലോ ഉടമ നാടുവിട്ടാലോ പരാതിയും കേസുമായി നീങ്ങുവാന്‍ നിക്ഷേപകന് കഴിയില്ല. കാരണം കാലാവധി ആയിട്ടില്ല എന്നതുതന്നെ. പണമിടപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് NBFC കള്‍ക്ക് മാത്രമേ ഇത്തരം ഡിബഞ്ചറുകള്‍ ഇറക്കുവാന്‍ കഴിയൂ. ഇക്കാരണത്താലാണ് ബഹുഭൂരിപക്ഷം പേരും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനി (NBFC) കളിലേക്ക് തിരിഞ്ഞത്. പലിശ മാസംതോറും നല്‍കിക്കൊണ്ട് കാലാവധി കഴിയുമ്പോള്‍ കടമായി വാങ്ങിയ പണം തിരികെ നല്‍കുന്നതാണ് നടപടി.
നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനി (NBFC)കളുടെ നിലവിലെ സ്ഥിതി വളരെ അപകടകരമാണ്. ഡിബഞ്ചറുകള്‍ ഒന്നും ലക്‌ഷ്യം കൈവരിക്കുന്നില്ല. ലക്ഷ്യമിടുന്നതിന്റെ പകുതിയിലും താഴെമാത്രമാണ് വില്‍പ്പന, വില്‍പ്പന എന്നുപറയുന്നതാണ് ശരി, കാരണം ലക്ഷങ്ങള്‍ വാങ്ങിയിട്ട് നിക്ഷേപകന് ഒരുതുണ്ട് കടലാസ് നല്‍കുന്നതാണല്ലോ ഇത്. മുതലും പലിശയും കിട്ടാതാകുമ്പോള്‍ മാത്രമാണ് ഈ കടലാസ് തുണ്ടിന്റെ വില നിക്ഷേപകര്‍ മനസ്സിലാക്കുന്നത്. ജനപ്രിയ താരങ്ങളെ ഉപയോഗിച്ച് കോടികളുടെ പരസ്യങ്ങള്‍ ചെയ്തെങ്കിലും പ്രമുഖ കമ്പിനികള്‍ക്കെല്ലാം കൈപൊള്ളികൊണ്ടിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ടാര്‍ജറ്റും ഉയര്‍ന്ന കമ്മീഷനും നല്‍കിയിട്ടും NCD കളില്‍ പണം മുടക്കുവാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ല. ഇനി എത്രനാള്‍ ഇങ്ങനെ മുമ്പോട്ടുപോകുമെന്ന് ആര്‍ക്കും നിശ്ചയമില്ല.
ശങ്കര്‍ സിമിന്റ് പോലെ, തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമുള്ള പല കമ്പിനികളുടെയും നില പരിതാപകരമാണ്. നൂറു കണക്കിന് കോടതി കേസുകളും പോലീസ് കേസുകളും പലര്‍ക്കുമുണ്ട്. നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങി മുമ്പോട്ടുപോകുമ്പോള്‍ നിക്ഷേപകര്‍ക്ക് എന്ന് നീതി ലഭിക്കുമെന്നും കണ്ടറിയണം. കണ്ണടച്ചുകൊണ്ട് ഒപ്പിട്ടുകൊടുത്ത ചില നിബന്ധനകളും നിയമങ്ങളും തന്നെയാണ് ഇവിടെ നിക്ഷേപകന് വിനയാകുന്നത്. പണം നിക്ഷേപിച്ച സ്ഥാപനങ്ങളുടെ മുമ്പില്‍ നിന്ന് മാറത്തടിച്ചു നിലവിളിച്ചിട്ടും ആരും ഇതൊന്നും കണ്ടില്ല. കൊച്ചിയിലും തിരുവനന്തപുരത്തും മുത്തൂറ്റ് ഫിനാന്‍സിന്റെ മുമ്പില്‍ നടന്ന സമരങ്ങള്‍ ഇതിന് ഉദാഹരണം. പല പ്രമുഖ സ്ഥാപനങ്ങളുടെയും പ്രതിസന്ധിയുടെ ആഴം അതിഭീകരമാണ്. കോടികള്‍ പരസ്യത്തിന് കിട്ടുന്നതിനാല്‍ പ്രമുഖ പത്രങ്ങളോ ചാനലുകളോ ഇതൊന്നും പുറത്തറിയിച്ചില്ല.
കഴിഞ്ഞ രണ്ടുവര്‍ഷമായി നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനി (NBFC)കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നിക്ഷേപകരുടെ പിന്‍മാറ്റം. ഇതോടെ പലരുടെയും നിലനില്‍പ്പ് അപകടത്തിലായിക്കഴിഞ്ഞു. ആരും പുറത്തു പറയുന്നില്ല. പുറത്തറിയാതിരിക്കുവാന്‍ ആഡംബര ജീവിതവും പരസ്യവുമാണ് ഇവരെ സഹായിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനം നിക്ഷേപകരിലേക്ക് എത്തിക്കഴിഞ്ഞു. പലിശ കൃത്യമായി നല്‍കുന്നുണ്ടെങ്കിലും കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ യഥാസമയം തിരികെ ലഭിക്കുന്നില്ല. അനുവാദമില്ലാതെ തന്നെ നിക്ഷേപം വീണ്ടും പുതുക്കിയിടുന്ന നടപടിയും ചിലര്‍ സ്വീകരിക്കുന്നുണ്ട്. കടുത്ത ആശങ്കയിലാണ് നിക്ഷേപകര്‍, എന്നാല്‍ ആരും ഇക്കാര്യം പുറത്ത് പറയുന്നില്ല. മറ്റുള്ളവര്‍ അറിഞ്ഞാല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. തങ്ങളുടെ നിക്ഷേപം പൂര്‍ണ്ണമായി നഷ്ടപ്പെടുമെന്നും ഇവര്‍ ഭയക്കുന്നു. പോപ്പുലര്‍ ഫിനാന്‍സിന്റെ അനുഭവം മുമ്പിലുള്ളതിനാല്‍ എല്ലാവരും നിശബ്ദമായി നില്‍ക്കുകയാണ്. എങ്ങനെയെങ്കിലും തങ്ങളുടെ നിക്ഷേപം ഊരിയെടുക്കാന്‍.>>> തുടരും …..
———–
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും ഞങ്ങള്‍ നൽകുന്നില്ല. ആവശ്യമെങ്കില്‍ പ്രഗല്‍ഭരായ അഭിഭാഷകര്‍, കമ്പിനി സെക്രട്ടറിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.
ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs