Thursday, April 24, 2025 1:23 pm

പ്രമാടം കുടിവെള്ള പദ്ധതി വിപുലീകരണം : വ്യാഴി കടവിൽ തടയണ നിർമ്മിക്കും

For full experience, Download our mobile application:
Get it on Google Play

പ്രമാടം : പ്രമാടം കുടിവെള്ള പദ്ധതിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് അച്ചൻകോവിലാറ്റിലെ വ്യാഴി കടവിൽ തടയണ നിർമ്മിക്കും. ഇതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങി. മൈനർ ഇറിഗേഷൻ വകുപ്പിന്റെ പമ്പിംഗ് സ്റ്റേഷന് താഴെയായാണ് ഇതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ മറൂർ പമ്പ് ഹൗസിൽ നിന്നാണ് പമ്പിംഗ്. വ്യാഴിയിൽ തടയണ നിർമ്മിക്കുന്നതോടെ ഇവിടെ നിന്നും പമ്പിംഗ് തുടങ്ങും. വേനൽ കാലത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്ന പഞ്ചായത്താണിത്.  അച്ചൻകോവിലാ​റ്റിലെ മറൂർ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള ജല വിതരണത്തിന്റെ പ്രയോജനം ജനങ്ങൾക്ക് ആവശ്യാനുസരണം ലഭിക്കുന്നില്ല. മഴ സമയത്ത് പോലും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന മുണ്ടയ്ക്കാമുരുപ്പ് തുടങ്ങിയ പ്രദേശങ്ങളും ഇവിടെയുണ്ട്.

പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിൽ പുതിയ വാട്ടർ ടാങ്കുകൾ നിർമ്മിക്കും. നിലവിൽ മറൂർ കുളപ്പാറ മലയിലാണ് പ്രമാടം കുടിവെളള പദ്ധതിയുടെ പ്രധാന ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതിനാൽ ബലക്ഷയം നേരിടുന്നുണ്ട്. ഇതിന് സമീപത്തായാണ് പുതിയ ടാങ്ക് നിർമ്മിക്കുന്നത്. മറൂർ വെട്ടിക്കാലിൽപടി പമ്പ് ഹൗസിൽ നിന്നാണ് നിലവിൽ പമ്പിംഗ് നടത്തുന്നത്. ഇതിന് പുറമെ വ്യാഴി കടവിൽ നിന്നും പമ്പിംഗ് തുടങ്ങുന്നതോടെ ടാങ്കുകളിലേക്ക് ആവശ്യാനുസരണം വേഗത്തിൽ വെള്ളം എത്തിക്കാൻ കഴിയും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാമിലെ ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കേന്ദ്രസർക്കാരിനേയും ബിജെപി ദേശീയനേതൃത്വത്തിനേയും വെട്ടിലാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...

അപകടത്തിൽപ്പെട്ട കാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക് ; അറസ്റ്റ്

0
കണ്ണൂർ :  കാറിൽ നാട്ടുകാർ നാടൻ തോക്ക് കണ്ടെടുത്തതോടെ കണ്ണൂരിൽ റിട്ട....

തിരുവനന്തപുരത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

0
തിരുവനന്തപുരം: പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങും....

27കാരിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ന്യൂഡൽഹി : ഡൽഹിയിൽ 27കാരിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....