മുംബൈ : കൊവിഡ് വ്യാപനം നിനവിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുംബൈ പോലീസ്. അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടരുതെന്നാണ് നിർദേശം. ഇതിന് പുറമേ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്താനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ വിനായക ചതുർത്ഥി ചില പ്രദേശങ്ങളിൽ പത്ത് ദിവസത്തോളം നീണ്ടുനിൽക്കുന്ന നിൽക്കുന്നതാണ്. ഇതോടെ സെപ്തംബർ 10 മുതൽ 19 വരെ മുംബൈയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ഗണപതി പന്തലുകളിലേക്കുള്ള ഘോഷയാത്രകളും സന്ദർശനങ്ങളും നിരോധിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആരതിയുടെ തത്സമയ സംപ്രേഷണം ഉറപ്പാക്കാൻ സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്. സമ്പൂർണ്ണ കൊവിഡ് വാക്സിൻ സ്വീകരിച്ചവരെ മാത്രമേ പന്തലുകളിൽ സന്നദ്ധസേവനം ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. മുംബൈയിൽ റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളിൽ വർധനവുണ്ടായതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ജൂലൈ 15 ന് ശേഷം ഇക്കഴിഞ്ഞ ബുധനാഴ്ച കൊവിഡ് കേസുകൾ ആദ്യമായി 500 കടന്നിരുന്നു.
“മുംബൈയിൽ വിനായക ചതുർത്ഥി ഉത്സവം വളരെ വലുതാണ്, എല്ലാ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നത്. മാർച്ച് 2020 മുതൽ കോവിഡ് വ്യാപനം മൂലം ആഘോഷങ്ങൾ വെട്ടിക്കുറച്ചിരുന്നു. മുംബൈ പോലീസ് കമ്മീഷണർ ഹേമന്ത് ഇന്ന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ നഗ്രാലെ പറഞ്ഞു.
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മുംബൈയിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരികയാണ്. കേസുകളിലെ വർധനവ് ഒഴിവാക്കാനും പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് മുമ്പോട്ട് നീങ്ങാനും, പോലീസും മറ്റ് വകുപ്പുകളും സർക്കാർ ഏർപ്പെടുത്തിയ വ്യവസ്ഥകൾ നടപ്പിലാക്കാനും നിർദേശമുണ്ട്. സംസ്ഥാനത്തുള്ള പുതിയ നിയന്ത്രണങ്ങൾ വിശദീകരിച്ച് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് വ്യാഴാഴ്ച ഒരു സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ഉത്തരവുകൾ ലംഘിക്കുന്നവരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 അനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.