വിചിത്രമായ ചില പാചക പരീക്ഷണ വീഡിയോകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സൈബര്‍ ലോകത്ത് കിടന്ന് കറങ്ങുകയാണ്. അക്കൂട്ടത്തിലിതാ പുതിയൊരു ഐറ്റം കൂടി വൈറലാവുകയാണ്. ഇക്കുറി ബിരിയാണിയില്‍ ആണ് പരീക്ഷണം. നാടന്‍ ബിരിയാണിയില്‍ ചോക്ലേറ്റ് ചേർത്താണ് ഇവിടെ പരീക്ഷണം നടത്തുന്നത്. യൂട്യൂബിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ കറാച്ചിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ബിരിയാണിയുടെ മുകളിലേയ്ക്ക് ഒരു കപ്പ് നിറയെ കട്ടിയുള്ള ചോക്ലേറ്റ് ഒഴിക്കുകയാണ്. ശേഷം യൂട്യൂബ് ചാനലിന്‍റെ അവതാരകൻ ബിരിയാണി കഴിക്കുന്നതും വീഡിയോയില്‍ കാണാം. വളരെ രുചികരമാണെന്ന് പറയുന്നതിനൊപ്പം അവതാരകൻ ചോക്ലേറ്റ് ബിരിയാണി തയ്യാറാക്കിയ പാചകക്കാരനെ അഭിനന്ദിക്കുന്നുമുണ്ട്.
വീഡിയോ വൈറലായതോടെ പ്രതീക്ഷിച്ചതുപോലെ ബിരിയാണി പ്രേമികള്‍ രംഗത്തെത്തി. ബിരിയാണിയെക്കുറിച്ചും അത് കഴിച്ചതിനുശേഷമുള്ള അവതാരകന്‍റെ പ്രതികരണത്തെക്കുറിച്ചും വളരെ രസകരമായ തന്നെ അവര്‍ കുറിക്കുകയും ചെയ്തു. അവതാരകൻ ബിരിയാണി കഴിക്കുന്നത് കണ്ടിട്ട് “ഓസ്കർ കൊടുക്കേണ്ട പ്രകടനം”എന്നാണ് ചിലര്‍ കമന്‍റ് ചെയ്തത്.