തിരുവനന്തപുരം : വാഹനങ്ങളിലെ തീപിടുത്തം പഠിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ടു വർഷമുണ്ടായ അപകടങ്ങൾ പരിശോധിക്കും. വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെയും കർശന നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി.
വാഹനങ്ങൾക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യം ചർച്ച ചെയ്യാനാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കും. ഓട്ടോ മൊബൈൽ മേഖലയിലെ വിദഗ്ധരും സംഘത്തിലുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിൽ ഉണ്ടായ സമാന അപകടങ്ങൾ സമിതി വിശദമായി പഠിക്കും.
അശാസ്ത്രീയമായ രൂപമാറ്റമാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നും യോഗം വിലയിരുത്തി. വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെയും കർശന നടപടിയെടുക്കാനും തീരുമാനം. കൂടാതെ റോഡുകളിൽ സ്ഥിരമായി നിയമം ലംഘിക്കുന്നവരുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാനും ആലോചനയുണ്ട്. മാത്രമല്ല നിയമം അനുസരിക്കുന്നവർക്ക് പ്രീമിയം തുക കുറച്ചു നൽകുന്നതും പരിഗണിക്കും. ഒപ്പം അപകടങ്ങൾക്കെതിരെ ബോധവൽക്കരണം നടത്താനും തീരുമാനിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033