Friday, July 4, 2025 9:16 am

ഇന്ധനവില വര്‍ധനവില്‍ ഇടപെട്ട് ഹൈക്കോടതി ; കേന്ദ്രവും ജി.എ.സ്.ടി കൗണ്‍സിലും വിശദീകരണം നല്‍കണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനോടും ജി.എസ്.ടി കൗണ്‍സിലിനോടും വിശദീകരണം തേടി ഹൈക്കോടതി. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് കേരള കാത്തലിക് ഫെഡറേഷന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇപെടല്‍. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വര്‍ധനവില്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

നേരത്തെ പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഈ നിലപാടാണ് കോടതി ഇപ്പോള്‍ തിരുത്തിയത്. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയാണ് അന്ന് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വിഷയം നയപരമായ കാര്യമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

10 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പോലീസ് പിടികൂടി

0
അടൂര്‍ : കരിക്കിനേത്ത് സില്‍ക്‌സ് വസ്ത്രശാലയുടെ അടുത്തുവെച്ച് 10 ഗ്രാം...

ഫേസ്ബുക്ക് പരിചയം ; അവിവാഹിതയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി

0
തിരുവല്ല : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം അവിവാഹിതയെ (40)ലോഡ്ജുകളിലെത്തിച്ച്...

ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു

0
ആലപ്പുഴ : ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ...

രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന് ഭർത്താവ് വിശ്രുതൻ

0
കോട്ടയം : നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന്...