Tuesday, May 13, 2025 5:57 pm

പദപ്രയോഗങ്ങൾ അതിരുവിടുന്നു , വിവാദ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം ; സിപിഎം ബ്രാഞ്ച് യോഗങ്ങളിൽ വിമർശനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുയോഗങ്ങളിൽ നേതാക്കൾ സഭ്യമായ ഭാഷ ഉപയോഗിച്ചില്ലെങ്കിൽ തിരിച്ചടിയാകുമെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശനം. നേതാക്കൾ ഉൾപ്പെടെ പലപ്പോഴും അതിരുവിട്ട പദപ്രയോഗങ്ങൾ നടത്തുന്നുണ്ടെന്നാണു കഴിഞ്ഞ ദിവസം കൊടുമൺ മേഖലയിൽ നടന്ന ബ്രാഞ്ച് യോഗങ്ങളി‍ൽ വിമർശനം ഉയർന്നത്. വിവാദ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ ഭരണകക്ഷിയെന്ന നിലയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന അഭിപ്രായവും യോഗങ്ങളിലുണ്ടായി. ഏഴംകുളം – കൈപ്പട്ടൂർ റോഡിന്റെ ഓട നിർമാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ വിളിച്ച യോഗത്തിൽ

സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ മോശം പരാമർശങ്ങൾ നടത്തിയതായി വിമർശനമുണ്ടായി. രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്നവരുടെ കുടുംബാംഗങ്ങളെ വരെ മോശം വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിച്ചെന്നും വിമർശനമുണ്ടായി. പ്രസംഗം കേട്ടു നിൽക്കുന്ന പ്രവർത്തകരെ രസിപ്പിക്കാൻ ഏതു രീതിയിലുമുള്ള ഭാഷാ പ്രയോഗങ്ങൾ നടത്തുന്നത് പാർട്ടിയുടെ നിലവാരമില്ലായ്മ വിളിച്ചോതുമെന്ന അഭിപ്രായമാണ് പൊതുവേ സമ്മേളനങ്ങളിൽ ഉയർന്നത്. മേൽകമ്മിറ്റികളിൽ നിന്ന് സംഘടനാ ജോലികൾ താഴെത്തട്ടിലെ പ്രവർത്തകരിലേക്ക് അടിച്ചേൽപിക്കുന്ന പ്രവണതയുണ്ടെന്നും തുടർച്ചയായി പിരിവിനായി ചെല്ലുമ്പോൾ ജനം പാർട്ടിയോട് അകലുകയാണുണ്ടാവുകയെന്നും ചില യോഗങ്ങളിൽ പ്രവർത്തകർ അഭിപ്രായപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി ; യാത്രക്കാരെ മാറ്റി

0
കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി....

കേന്ദ്ര സർക്കാർ – മൈ ഭാരത് സിവിൽ ഡിഫൻസ് വോളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു

0
മൈ ഭാരത്,യുവജന കാര്യ കായിക മന്ത്രാലയം, ഗവൺമെൻറ് ഓഫ് ഇന്ത്യ ,...

കെപിസിസി അധ്യക്ഷനാക്കിയത് കത്തോലിക്ക സഭയല്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: തന്നെ കെപിസിസി അധ്യക്ഷനാക്കിയത് കത്തോലിക്ക സഭയല്ലെന്ന് സണ്ണി ജോസഫ്. പാർട്ടിക്കുള്ളിലെ...

വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി

0
കോഴിക്കോട്: വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ ശിക്ഷിച്ച് കോടതി. കോഴിക്കോട്...