മൂന്നാർ: നിയമങ്ങൾ ലംഘിച്ച് ഇടുക്കിയിലെ മലയോരത്ത് വ്യാപക ഖനനമെന്ന് കണക്കുകൾ. ജില്ലയിൽ 65 ഇടങ്ങളിലാണ് അനധികൃത ഖനനം നടക്കുന്നതെന്നാണ് ജിയോളജി വകുപ്പിന്‍റെ കണ്ടെത്തൽ. സർക്കാർ പുറമ്പോക്കിലുൾപ്പെടെ ഒരനുമതിയുമില്ലാതെ നടക്കുന്ന ക്രമക്കേടിന്‍റെ പട്ടിക പുറത്ത്. അതീവ പരിസ്ഥിതി ദുർബല മേഖലയിലാണ് പല ഖനനങ്ങളും നടക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. നിയമാനുസൃത ഖനനത്തിന് പോലും നിയന്ത്രണങ്ങളുണ്ട് ഇടുക്കിയിൽ. അപ്പോഴാണ് ചട്ടങ്ങൾ കാറ്റിൽപ്പറത്തിയുളള വ്യാപക ഖനനം. ഇടുക്കിയിലെ പീരുമേട്, ഉടുമ്പൻചോല, ഇടുക്കി, ദേവികുളം താലൂക്കുകളിലായി കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രം നടന്ന് 65 ചട്ടലംഘനങ്ങൾ. ഇതിൽ 44 പാറമടകളും ഇടുക്കി താലൂക്കിൽ.
അനധികൃത പാറഖനനത്തിൻ്റെ താലൂക്ക് തിരിച്ചുളള പട്ടിക പരിശോധിക്കാം. ഉടുമ്പൻചോല 10, പീരുമേട് 9, ദേവികുളം 2 എന്നാണ് കണക്കുകൾ. പലയിടത്തും ഖനനം നടക്കുന്നത് സർക്കാർ ഭൂമയിൽ. ഇടുക്കി താലൂക്കിൽ ജിയോളജി വകുപ്പ് നടത്തിയ അന്വേഷണത്തിൽ സിപിഎം ജില്ല സെക്രട്ടറി സി. വി വർഗ്ഗീസിന്‍റെ മരുമകൻ സജിത്ത് കെ എസ് സർക്കാർ ഭൂമിയിൽ നിന്ന് റോഡ് നിർമ്മാണത്തിന്‍റെ പേരിൽ വൻതോതിൽ പാറപൊട്ടിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ സജിത്തിന്‍റേതുൾപ്പെടെ അനധികൃത ഖനനത്തിനെതിരെ പരാതികളുണ്ടായിരുന്നെങ്കിലും ഇതുൾപ്പെടെയുളള വ്യാപക അനധികൃത ഖനനത്തിനെതിരെ നടപടികളൊന്നുമെടുത്തിരുന്നില്ല. പരാതികളുടെ അടിസ്ഥാനത്തിൽ മാത്രം ജിയോളജി വകുപ്പ് കണ്ടെത്തിയ ക്രമക്കേട് മാത്രമാണിത്. അനധികൃത ഖനനത്തിന് റവന്യൂ- പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033