ആലപ്പുഴ: ഫേസ്ബുക്ക് വഴി ബിസിനസ്സ് ലോണ്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍. തൃശൂര്‍ അരനാട്ടുകര പാരികുന്നത്തു വീട്ടില്‍ അബ്ദുള്‍ മുത്തലീഫ് മകന്‍ ഷബീര്‍ അലിയെ (41) ആണ് പിടിയിലായത്. ഫേസ് ബുക്ക് വഴി 25,00000 രൂപ വാഗ്ദാനം ചെയ്ത് നീലംപേരൂര്‍ സ്വദേശിയില്‍ നിന്നും 1,35,000 രൂപ വിശ്വാസ വഞ്ചനയിലൂടെ കൈക്കലാക്കിയ കേസിലാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സോഷ്യല്‍ മീഡിയയില്‍ പരസ്യം കണ്ടു ഫോണില്‍ ബന്ധപ്പെട്ട നീലംപേരൂര്‍ സ്വദേശികളെ എറണാകുളത്തുള്ള ഹോട്ടലിലേക്ക് വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തുകയും ആദ്യ പലിശ ആയി 135000 രൂപ അടച്ചാല്‍ മാത്രമേ ലോണ്‍ കിട്ടുകയുള്ളു എന്ന് പറയുകയും, തുടര്‍ന്ന് പരാതിക്കാരന്‍ നീലംപേരൂര്‍ എസ്ബിഐ ശാഖ വഴി പ്രതിയുടെ അക്കൗണ്ടിലേയ്ക്ക് തുക അയച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിയെ ഫോണില്‍ ബന്ധപെടുവാന്‍ ശ്രമിച്ചപ്പോള്‍ ആണ് തട്ടിപ്പിന് ഇരയായി എന്ന് മനസിലായത്. തുടര്‍ന്ന് കൈനടി പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കുറ്റകൃത്യത്തിനു ശേഷം കേരളത്തില്‍ വിവിധ ഇടങ്ങളിലും ബാംഗ്ലൂരിലും ആയി പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ ആണ് ഇയാള്‍ പിടിയിലായത്.