Tuesday, July 8, 2025 11:32 pm

അതിദാരിദ്ര്യ നിര്‍മാര്‍ജനം : ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തിന്റെ തുടര്‍ നടപടി കളക്ടറേറ്റ് ചേമ്പറില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. അതിദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യമിട്ട് പദ്ധതി പുരോഗമിക്കുന്നു. ജില്ലയില്‍ 66 ശതമാനം കുടുംബത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. ഒക്ടോബറിനുള്ളില്‍ 100 ശതമാനം പൂര്‍ത്തിയാക്കും. ലൈഫ് മിഷന്‍, തദ്ദേശ റോഡ് പുനരുദ്ധാരണം, അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ മുക്ത കേരളം, ഹരിതകേരളം മിഷന്‍ വിഷയങ്ങളാണ് പരിശോധിച്ചത്.

ജില്ലയുടെ സമഗ്ര വികസനത്തിന് വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ക്യത്യമായ അവലോകനം വേണം. ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അര്‍ഹരായ 74.25 ശതമാനം പേരുടെ വീട് നിര്‍മാണം പൂര്‍ത്തിയായി. കൃത്യമായ രേഖകളില്ലാത്ത ഉപഭോക്തക്കള്‍ക്ക് തടസം കൂടാതെ വിതരണം ചെയ്യും. കരാറില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട രേഖ സമയ തടസമില്ലാതെ നല്‍കണം. തദ്ദേശ പുനരുദ്ധാരണ പദ്ധതി പ്രകാരം ജില്ലയില്‍ ആകെയുള്ള 141 റോഡുകളില്‍ 28 എണ്ണത്തിന് കരാര്‍ നല്‍കി. ആറ് എണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ എല്ലാ റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി യൂസര്‍ ഫീ ശേഖരണം നൂറു ശതമാനത്തിലെത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മൂന്നുമാസത്തിനുള്ളില്‍ ജില്ലയില്‍ 32 ശതമാനം നീര്‍ച്ചാലുകള്‍ വീണ്ടെടുക്കും. തരിശ് പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കുന്നത് പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, എഡിഎം ബി ജ്യോതി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...

വായാന പക്ഷാചരണം ആസ്വാദനക്കുറിപ്പ് : വിജയികളെ പ്രഖ്യാപിച്ചു

0
പത്തനംതിട്ട : വായന ദിന-വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍...

ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു

0
അസാപ് കേരളയും ലിങ്ക് അക്കാദമി ഇന്ത്യയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍...

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ അധ്യാപക തസ്തികയില്‍ ഒഴിവ്

0
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ അതിഥി അധ്യാപക തസ്തികയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിലെ...