Wednesday, July 9, 2025 8:22 pm

അർജൻറീനിയൻ ടീമിന്‍റെ കേരളാ സന്ദർശനത്തിൽ അടിമുടി അവ്യക്തത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അർജൻറീനയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യത്തിൽ അവ്യക്തത തുടരുന്നതിനിടെ ടീം എത്തിയാൽ ഏർപ്പെടുത്തുന്ന അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും ആശയക്കുഴപ്പം തുടരുന്നു. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബും എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവുമാണ് മത്സരത്തിനായി സർക്കാരിന്‍റെ പരിഗണനയിലുള്ളത്. പക്ഷേ ഈ സ്റ്റേഡിയങ്ങൾക്ക് ഫുട്ബോൾ മത്സരങ്ങൾക്കായുള്ള ഫിഫയുടെ അനുമതി ഇല്ല. സൗഹൃദ മത്സരമാണെന്ന് കായിക വകുപ്പ് പറയുമ്പോഴും സ്റ്റേഡിയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം അടക്കം ചോദ്യചിഹ്നമായി ഉയർന്നുനിൽക്കുന്നു.

സർക്കാർ ആവശ്യപ്പെട്ടാൽ ലീസിന് എടുത്ത കാര്യവട്ടം സ്റ്റേഡിയം വിട്ടുകൊടുക്കും എന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്. മെസ്സിയും സംഘവും വരുമെന്ന് മന്ത്രി ആവർത്തിക്കുമ്പോഴും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണങ്ങൾ അർജൻറീന ഫുട്ബോൾ അസോസിയേഷനും സ്പോൺസറും കായിക വകുപ്പും നടത്തിയിട്ടില്ല.. രണ്ട് മത്സരങ്ങൾ കളിക്കും എന്നറിയിച്ച അർജൻറീനയുടെ എതിരാളികൾ ആരാകും എന്നുള്ള കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഒരാഴ്ച കൂടി കഴിഞ്ഞതിനുശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നാണ് കായിക വകുപ്പിന്റെ നിലപാട്. അതേസമയം, അടുത്ത സൗഹൃദ മത്സരങ്ങളുടെത് അടക്കമുള്ള ഷെഡ്യൂൾ അർജൻറീന ഉടൻ പ്രഖ്യാപിച്ചേക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തിരമായി നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.വി. തോമസ്

0
ന്യൂഡൽഹി: വധശിക്ഷയക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തിരമായി...

പൊതു പണിമുടക്കിന്റെ ഭാഗമായി യു ഡി ടി എഫ് ജില്ലയിൽ പ്രകടനം നടത്തി

0
പത്തനംതിട്ട: പൊതു പണിമുടക്കിന്റെ ഭാഗമായി യു ഡി ടി എഫ് ജില്ലയിലെ...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കാൻ നിർദേശിച്ച കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി

0
മുംബൈ: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുന്നത് മാത്രം, കുട്ടിയുടെ പിതൃത്വം...

വിഴിഞ്ഞത്തിന് സമീപം വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു

0
തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു. കോട്ടുകാൽ...