ലണ്ടന്‍ : മാഞ്ചസ്റ്ററില്‍ കമഴ്ന്നു വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്നു ശ്വാസം മുട്ടി മൂന്നര മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണ മരണം. കുടുംബത്തിലേക്ക് മൂത്ത രണ്ടു പെണ്‍കുട്ടികളോടൊപ്പം ഒരുപാട് സന്തോഷങ്ങളുമായെത്തിയ പിഞ്ചോമനയുടെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ ഉള്ളുലഞ്ഞു കരയുന്ന യുവദമ്പതികളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കള്‍.
കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ജിബിന്‍-ജിനു ദമ്പതികളുടെ മകന്‍ ജെയ്ഡനാണു മരിച്ചത്. മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്ലിലാണ് ഇവര്‍ താമസിക്കുന്നത്. റോയല്‍ ഓള്‍ഡ്ഹാം ആശുപത്രിയിലെ നഴ്സാണ് ജിനു. അപകടവിവരം അറിഞ്ഞയുടന്‍ ആംബുലന്‍സ് സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.