മുഖത്തുണ്ടാകുന്ന ഫ്രക്കിൾസ് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുഖത്തെ ചെറിയ കറുത്ത കുത്തുകളാണ് ഇവ. സൂര്യപ്രകാശമേൽക്കുമ്പോൾ ഇവ കൂടുതൽ കറുത്തുവരും. മാത്രമല്ല വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ഇവ കൂടുതൽ പടർന്ന് വൃത്തികേടാകുകയും ചെയ്യും. ഇതിന് പരിഹാരമായി നമുക്ക് ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്.
മോര്
മോര് ഫ്രക്കിൾസിനുള്ള നല്ല പരിഹാരമാർഗമാണ്. ഇതിൽ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഫ്രക്കിൾസിന്റെ ഇരുണ്ട നിറം കുറയാൻ സഹായിക്കുന്നു. ഇത് മുഖത്ത് പുരട്ടി അൽപം കഴിയുമ്പോൾ കഴുകാം. മോരും ഓട്സും ചേർത്ത് പായ്ക്കായി മുഖത്ത് പുരട്ടുന്നതും നല്ലതാണ്.
കറ്റാർവാഴ
കറ്റാർവാഴ ഫ്രക്കിൾസിനുള്ള മറ്റൊരു പരിഹാരമാണ്. ഇതിൽ അലോസിൻ എന്ന ഒരു ഘടകമുണ്ട്. ഇത് ചർമത്തിലെ പിഗ്മെന്റേഷൻ തടയാൻ ഏറെ നല്ലതാണ്. ഇത് മെറ്റാലോത്തിയോണിൻ എന്ന ഘടകത്തിന്റെ ഉൽപാദനം വർദ്ധിപ്പിയ്ക്കുന്നു. ചർമത്തിന് സൂര്യപ്രകാശം കൊണ്ടുണ്ടാകുന്ന നാശം തടയാൻ ഇത് നല്ലതാണ്.
ബദാം ഓയിൽ
ബദാം ഓയിൽ ഇതിനുള്ള മറ്റൊരു പരിഹാരവഴിയാണ്. ഇതിൽ വൈറ്റമിൻ എ, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് ആവശ്യമായ പോഷണം നൽകുന്നു. പിഗ്മെന്റേഷൻ തടയുന്നു. ചർമത്തിന് തിളക്കവും മിനുസവും നൽകാൻ ഇത് ഏറെ നല്ലതാണ്. രണ്ടോ മൂന്നോ തുള്ളി ബദാം ഓയിൽ ഈ ഭാഗത്ത് പുരട്ടാം. പിന്നീടിത് ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം.
ആപ്പിൾ സിഡെർ വിനെഗർ
ആപ്പിൾ സിഡെർ വിനെഗർ ഇതിനുള്ള ഒരു വഴിയാണ്. ഇത് മുഖത്തെ കറുത്ത കുത്തുകളും ഫ്രക്കിൾസുമെല്ലാം മാറ്റാൻ ഏറെ നല്ലതാണ്. ഇതിലെ മാലിക് ആസിഡാണ് ഈ ഗുണം നൽകുന്നത്. ഇത് ഹൈപ്പർ പിഗ്മെന്റേഷൻ അകറ്റാൻ ഏറെ നല്ലതാണ്. തേനും ആപ്പിൽ സിഡെർ വിനെഗും ചേർത്തിളക്കി ഇത് ഫ്രക്കിൾസിന് മുകളിൽ പുരട്ടുന്നത് നല്ലതാണ്. പത്തിരുപത് മിനിറ്റിന് ശേഷം ഇത് ഇളംചൂടുവെള്ളം കൊണ്ട് കഴുകാം.
മുഖത്തെ ഫ്രക്കിൾസ് പ്രശ്‌നമാണോ ? പരിഹാരമുണ്ട്
RECENT NEWS
Advertisment