കോഴഞ്ചേരി : കോവിഡ് 19നു എതിരെ ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ആശ പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഏല്ലാവര്‍ക്കും ഫേസ് ഷീൽഡ് നൽകുന്നതിന് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് തയ്യാറെടുക്കുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴഞ്ചേരി യൂണിറ്റാണ് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് ഫേസ് ഷീൽഡ് നൽകുന്നത്. കോവിഡ് പ്രതിരോധ പോരാട്ടത്തിൽ ബ്ലോക്ക് പരിധിയിലുള്ള ഫീൽഡ് തല പ്രവർത്തകരായ 100 ആശ വർക്കർമാർക്കാണ് സുരക്ഷക്കായി ഗ്ലാസ്സ് ഫെയിസ് ഷീൽഡ് നൽകുന്നത്.
ജൂലൈ 6 ന് ഉച്ചക്ക് 12 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരുന്ന യോഗത്തിൽ വ്യാപാരി വ്യാവസായി ഏകോപന സമിതി കോഴഞ്ചേരി യൂണിറ്റ് പ്രസിഡന്റ് പ്രസാദ് ആനന്ദദവൻ ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് ജെറി മാത്യു സാമിനു ഫേസ് ഷീൽഡുകൾ കൈമാറും.
മല്ലപ്പുഴശ്ശേരിയിൽ ആശ പ്രവർത്തകക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആശ പ്രവര്‍ത്തകര്‍ക്ക് കർശന സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫേസ് ഷീൽഡുകൾ നൽകുന്നതെന്ന് പ്രസിഡന്റ് ജെറി മാത്യു സാം പറഞ്ഞു.