സാന്‍ഫ്രാന്‍സിസ്‌കോ: ചരിത്രത്തില്‍ ആദ്യമായി ഫെയ്‌സ്ബുക്കിന്റെ വരുമാനത്തില്‍ ഇടിവ്. വരുമാനത്തില്‍ ഇടിവുണ്ടായതായ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ഓഹരി വില താഴ്ന്നു. 3.8 ശതമാനം ഇടിവാണ് ഓഹരി വിലയില്‍ ഉണ്ടായത്.
ജൂണില്‍ അവസാനിച്ച പാദത്തില്‍ ഒരു ശതമാനത്തിന്റെ ഇടിവാണ് ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃ കമ്ബനിയായ മെറ്റ രേഖപ്പെടുത്തിയത്. സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 2880 കോടി ഡോളര്‍ ആണ് മെറ്റയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2907 കോടി ഡോളര്‍ ആയിരുന്നു ഇത്. മെറ്റയുടെ ആകെ ലാഭത്തില്‍ 36 ശതമാനത്തിന്റെ കുറവാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ പ്രകടനം വീണ്ടും മോശമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.